06
August 2020 - 6:25 pm IST

Download Our Mobile App

Football

Manchester City, English Premier League

മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോൽവിയുടെ ഞെട്ടൽ

Published:06 July 2020

സതാംപ്ടണാണ് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയത്. 16ാം മിനിറ്റില്‍ ചെ ആഡംസ് നേടിയ ഗോളാണ് മത്സര വിധി നിര്‍ണയിച്ചത്. എഡേഴ്സണ്‍ പോസ്റ്റില്‍ നിന്നും മാറി നില്‍ക്കുന്നത് കണ്ട ആഡംസ് ലോങ്ങ് റേഞ്ചഞ്ചറിൽ പായിച്ച ഷോട്ട് സിറ്റി വലയിൽ.

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ കിരീടമുറപ്പിച്ച ലിവർപൂളിനെ പരാജയപ്പെടുത്തിയ സന്തോഷത്തിൻ്റെ ആരവം അടങ്ങും മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോൽവിയുടെ ഞെട്ടൽ. സതാംപ്ടണാണ് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയത്. 16ാം മിനിറ്റില്‍ ചെ ആഡംസ് നേടിയ ഗോളാണ് മത്സര വിധി നിര്‍ണയിച്ചത്. എഡേഴ്സണ്‍ പോസ്റ്റില്‍ നിന്നും മാറി നില്‍ക്കുന്നത് കണ്ട ആഡംസ് ലോങ്ങ് റേഞ്ചഞ്ചറിൽ പായിച്ച ഷോട്ട് സിറ്റി വലയിൽ. ക്ലബില്‍ എത്തി ഒരു വര്‍ഷം കാത്തിരുന്നതിനു ശേഷമാണ് തന്‍റെ ആദ്യ ഗോള്‍ ആഡംസ് നേടുന്നത്. 24 ലീഗ് മത്സരത്തിനു ശേഷമാണ്  ആഡംസിൻ്റെ ഗോൾ. പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമിന് തുടര്‍ച്ചയായ മൂന്നാം എവേ മത്സര പരാജയമാണിത്. 

ഗോള്‍ വഴങ്ങിയതിനു പിന്നാലെ തുടരെ തുടരെ ആക്രമണം നടത്തിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക്, സതാംപ്ടണ്‍ ഗോള്‍കീപ്പര്‍ അലക്സ് മക്കാര്‍ത്തിയെ മാത്രം മറികടക്കാനായില്ല. റഹീം സ്റ്റെര്‍ലിംഗ്, ഡേവിഡ് സില്‍വ, ഫെര്‍ണാണ്ടീഞ്ഞോ, മഹാരെസ് എന്നിവരുടെ ഗോള്‍ ശ്രമങ്ങള്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. രണ്ടാം പകുതിയില്‍ ഡിബ്രുയിനെയും ഫില്‍ ഫോഡനെയും ഇറക്കി ആക്രമണം ശക്തമാക്കിയെങ്കിലും, സതാംപ്ടണ്‍ ഡിഫന്‍സിനെ മറികടക്കാനായില്ല. വിജയത്തോടെ 43 പോയിന്‍റുമായി സതാംപ്ടണ്‍ 13ാമതാണ്.66 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമത് തുടരുന്നു.


വാർത്തകൾ

Sign up for Newsletter



top