06
August 2020 - 5:59 pm IST

Download Our Mobile App

Kerala

കാ​ന​ത്തി​ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു

Published:06 July 2020

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ കാ​ന​ത്തെ മ​ത്സ​രി​പ്പി​ക്കാ​നു​ള​ള സാ​ധ്യ​ത​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് എം​എ​ല്‍എ​യാ​യ സി. ​ദി​വാ​ക​ര​ന്‍ മൂ​ന്നു ടേ​മാ​യ​തോ​ടെ പാ​ര്‍ട്ടി കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ച് ഇ​നി മ​ത്സ​രി​ക്കാ​നി​ട​യി​ല്ല. ഈ ​സീ​റ്റി​ലേ​ക്ക് കാ​ന​ത്തെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ലെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് ത​യാ​റെ​ടു​ത്ത് നി​ൽ​ക്കു​മ്പോ​ൾ മു​ന്ന​ണി​യി​ൽ ക​ണ്ണു​രു​ട്ടി ഇ​ട​ഞ്ഞു നി​ല്‍ക്കു​ന്ന സി​പി​ഐ​യെ മ​യ​പ്പെ​ടു​ത്താ​ൻ അ​ണി​യ​റ​യി​ൽ ച​ര്‍ച്ച​ക​ള്‍ സ​ജീ​വ​മാ​കു​ന്നു. ഏ​റെ നാ​ളാ​യി അ​ധി​കാ​ര രാ​ഷ‌​ട്രീ​യ​ത്തി​ല്‍ നി​ന്നും മാ​റി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി നി​ല്‍ക്കു​ന്ന കാ​നം രാ​ജേ​ന്ദ്ര​ന് അ​ടു​ത്ത നി​യ​മ​സ​ഭ​യി​ലേ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന രീ​തി​യി​ലു​ള​ള ച​ര്‍ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ കാ​ന​ത്തെ മ​ത്സ​രി​പ്പി​ക്കാ​നു​ള​ള സാ​ധ്യ​ത​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് എം​എ​ല്‍എ​യാ​യ സി. ​ദി​വാ​ക​ര​ന്‍ മൂ​ന്നു ടേ​മാ​യ​തോ​ടെ പാ​ര്‍ട്ടി കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ച് ഇ​നി മ​ത്സ​രി​ക്കാ​നി​ട​യി​ല്ല. ഈ ​സീ​റ്റി​ലേ​ക്ക് കാ​ന​ത്തെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​വും കാ​ന​ത്തി​ന് മു​ന്നി​ലു​ണ്ട്. പ​ക്ഷെ കേ​ര​ള കോ​ണ്‍ഗ്ര​സ് ഇ​ട​തു​മു​ന്ന​ണി​ലെ​ത്തി​യാ​ല്‍ നി​ല​വി​ൽ സി​പി​ഐ മ​ത്സ​രി​ക്കു​ന്ന ഈ ​മ​ണ്ഡ​ല​വും അ​വ​ർ​ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രും. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ലെ എ​ന്‍. ജ​യ​രാ​ജി​നെ​തി​രെ സി​പി​ഐ​യി​ലെ വി.​ബി. ബി​നു 49,236 വോ​ട്ടു​ക​ൾ നേ​ടി ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ഇ​വി​ടെ കാ​ഴ്ച്ച വ​ച്ച​ത്. 3,890 വോ​ട്ടി​നാ​ണ് അ​ന്ന് സി​പി​ഐ ര​ണ്ടാ​മ​താ​യ​ത്. ഇ​തോ​ടെ ഇ​വി​ടെ സി​പി​ഐ​ക്ക് പ്ര​തീ​ക്ഷ വ​ര്‍ധി​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍ഗ്ര​സി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് എ​ടു​ക്കാ​ന്‍ സി​പി​ഐ​യെ പ്രേ​രി​പ്പി​ച്ച ഒ​രു ഘ​ട​ക​വും ഇ​താ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് കാ​ന​ത്തി​നാ​യി റി​സ​ർ​വ് ചെ​യ്യാ​ൻ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. നെ​ടു​മ​ങ്ങാ​ട് സി​പി​ഐ​യു​ടെ സു​ര​ക്ഷി​ത മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ക​രു​തു​ന്ന​ത്. സി​പി​ഐ​യു​ടെ മു​തി​ര്‍ന്ന നേ​താ​വ് കെ.​വി സു​രേ​ന്ദ്ര​നാ​ഥ് ര​ണ്ടു ത​വ​ണ ഇ​വി​ടെ നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ടാം ത​വ​ണ​യാ​ണ് കാ​നം രാ​ജേ​ന്ദ്ര​ൻ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള വാ​ഴൂ​രി​ല്‍ നി​ന്നും (ഇ​പ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി) ര​ണ്ടു ത​വ​ണ കാ​നം നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പി​ന്നീ​ട് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പി​നോ​ട് മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പാ​ര്‍ല​മെ​ന്‍റ​റി രാ​ഷ‌​ട്രീ​യ​ത്തി​ല്‍ നി​ന്നും മു​ഴു​നീ​ള സം​ഘ​ട​നാ രാ​ഷ‌​ട്രീ​യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം പി​ന്‍മാ​റു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top