06
August 2020 - 6:37 pm IST

Download Our Mobile App

National

corona

കോയമ്പത്തൂരിൽ എംഎൽഎയ്ക്ക് കൊവിഡ്

Published:06 July 2020

അണ്ണാ ഡിഎംകെയിലെ അഞ്ചും ഡിഎംകെയിലെ നാലും എംഎൽഎമാർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ ഡിഎംകെ നേതാവ് ജെ. അമ്പഴകന് ജീവൻ നഷ്ടമാവുകയും ചെയ്തു. അമ്മൻ കെ. അർജുനന്‍റെ മൂന്നു കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോയമ്പത്തൂർ: കോയമ്പത്തൂർ സൗത്ത് എംഎൽഎ അമ്മൻ കെ. അർജുനന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച എംഎൽഎമാർ ഒമ്പതായിട്ടുണ്ട്. അമ്പത്തെട്ടുകാരനായ അമ്മൻ കെ. അർജുനൻ അണ്ണാ ഡിഎംകെ നേതാവാണ്.

അണ്ണാ ഡിഎംകെയിലെ അഞ്ചും ഡിഎംകെയിലെ നാലും എംഎൽഎമാർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ ഡിഎംകെ നേതാവ് ജെ. അമ്പഴകന് ജീവൻ നഷ്ടമാവുകയും ചെയ്തു. അമ്മൻ കെ. അർജുനന്‍റെ മൂന്നു കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അടുത്തിടെ മധുരയിലെ ഒരു കുടുംബപരിപാടിയിൽ പങ്കെടുത്ത മകൾ, മരുമകൻ, പേരക്കുട്ടി എന്നിവർക്ക് ജൂൺ 30നാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതേത്തുടർന്ന് എംഎൽഎ അടക്കം മറ്റു കുടുംബാംഗങ്ങളുടെയും സാംപിൾ പരിശോധിക്കുകയായിരുന്നു. ഇഎസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ് എംഎൽഎ ഇപ്പോൾ.

രോഗവ്യാപനത്തിൽ യാതൊരു ശമനവുമില്ലാതെ കുതിക്കുകയാണ് തമിഴ്നാട്. തുടർച്ചയായി നാലാം ദിവസവും നാലായിരത്തിലേറെ പേർക്ക് സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം കേസുകൾ 1,11,151 ആയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 1,500 പിന്നിട്ടു. ചെന്നൈയ്ക്കു പുറമേ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ, വെല്ലൂർ, വില്ലുപുരം, മധുര മേഖലകളിലും രോഗവ്യാപനം കൂടുകയാണ്. മധുരയിലെ ലോക് ഡൗൺ ജൂലൈ 12 വരെ നീട്ടി.


വാർത്തകൾ

Sign up for Newsletter



top