10
August 2020 - 1:01 pm IST

Download Our Mobile App

National

Rahul Gandhi, JP Nadda, Congress

ഒരൊറ്റ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പോലും രാഹുൽ പങ്കെടുത്തിട്ടില്ല: നഡ്ഡ

Published:06 July 2020

തിരോധ കാര്യങ്ങളിൽ കമ്മിറ്റികളല്ല പ്രധാനം, കമ്മിഷനുകളാണ് എന്നു കരുതുന്ന കുടുംബപാരമ്പര്യത്തിൽപ്പെട്ട നേതാവാണ് രാഹുലെന്നും നഡ്ഡ ആരോപിച്ചു.

ന്യൂഡൽഹി: പ്രതിരോധ കാര്യങ്ങൾക്കായുള്ള പാർലമെന്‍റിന്‍റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഒരൊറ്റ യോഗത്തിൽ പോലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. എന്നിട്ടാണ് രാഹുൽ രാജ്യത്തിന്‍റെയും സൈന്യത്തിന്‍റെയും ആത്മവീര്യം കെടുത്തുന്നതെന്നും അദ്ദേഹം. സേനയുടെ വീര്യത്തെ ചോദ്യം ചെയ്യുകയാണു കോൺഗ്രസ് നേതാവെന്നും നഡ്ഡ കുറ്റപ്പെടുത്തി. 

പ്രതിപക്ഷത്തെ ഒരു നേതാവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് രാഹുൽ ചെയ്യുന്നത്- ബിജെപി അധ്യക്ഷൻ ട്വീറ്റ് ചെയ്തു. പ്രതിരോധ കാര്യങ്ങളിൽ കമ്മിറ്റികളല്ല പ്രധാനം, കമ്മിഷനുകളാണ് എന്നു കരുതുന്ന കുടുംബപാരമ്പര്യത്തിൽപ്പെട്ട നേതാവാണ് രാഹുലെന്നും നഡ്ഡ ആരോപിച്ചു. പാർലമെന്‍ററി കാര്യങ്ങൾ അറിയുന്ന, ‍അർഹതയുള്ള നിരവധി നേതാക്കൾ കോൺഗ്രസിലുണ്ട്. എന്നാൽ, ഒരു കുടുംബം അത്തരം നേതാക്കളെ വളരാൻ അനുവദിക്കില്ല. ഏറെ ദുഃഖകരമാണത്- നഡ്ഡ പറഞ്ഞു. ചൈനയുമായുള്ള സംഘർഷം അടക്കം നിരവധി വിഷയങ്ങളിൽ സർക്കാരിനെ നേരിട്ട് ആക്രമിച്ചുവരികയാണ് രാഹുൽ. ഇതിനുള്ള ബിജെപിയുടെ മറുപടി സായുധ സേനയുടെ ആത്മവീര്യം അദ്ദേഹം കെടുത്തുന്നു എന്നതാണ്. 


വാർത്തകൾ

Sign up for Newsletter



top