ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 July 2020
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. തോൽവികളെ കുറിച്ച് ഹാർവാർഡ് ബിസിനസ് സ്കൂൾ ഭാവിയിൽ നടത്തുന്ന പഠനങ്ങൾ എന്നു പറഞ്ഞാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
'തോൽവികളെ കുറിച്ച് ഹാർവാർഡ് ബിസിനസ് സ്കൂൾ ഭാവിയിൽ നടത്തുന്ന പഠനങ്ങൾ
1) കൊവിഡ് 19
2) നോട്ട് നിരോധനം
3) ജിഎസ്ടി നടപ്പാക്കിയത്--- ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്. അതോടൊപ്പം മോദി പലപ്പോഴായി നടത്തിയ പ്രസംഗങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തയാറാക്കിയ വിഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
Future HBS case studies on failure:
— Rahul Gandhi (@RahulGandhi) July 6, 2020
1. Covid19.
2. Demonetisation.
3. GST implementation. pic.twitter.com/fkzJ3BlLH4
രാജ്യത്തെ കൊവിഡ് കേസുകളുടെ വർധനയും വിഡിയോയിൽ കാണാം. മഹാഭാരതയുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചതെന്നും കൊറോണയ്ക്കെതിരെ യുദ്ധം ജയിക്കാന്ഡ 21 ദിവസമാണ് വേണ്ടതെന്നും മോദി പറയുന്നതും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.