07
August 2020 - 1:17 am IST

Download Our Mobile App

Gulf

kuwait

കുവൈറ്റിൽ നിന്ന് 8 ലക്ഷം ഇന്ത്യക്കാർ പുറത്താകും

Published:06 July 2020

ഭരണഘടനാ സാധുതയുണ്ടെന്നും സമിതി വിലയിരുത്തിയ ബിൽ ഇനി സമഗ്ര പദ്ധതി തയാറാക്കാൻ ബന്ധപ്പെട്ട സമിതികൾക്ക് കൈമാറും. തുടർന്നു പാർലമെന്‍റിൽ അവതരിപ്പിക്കും. കരടിലെ വ്യവസ്ഥ പ്രകാരം ആകെ ജനസംഖ്യയുടെ 15 ശതമാനമാണ് ഇന്ത്യക്കാർക്കു നീക്കിവച്ചിരിക്കുന്നത്.

കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിന്‍റെ കരടിന് കുവൈറ്റ് സർക്കാർ അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ എട്ടു ലക്ഷത്തോളം ഇന്ത്യക്കാർ പുറത്താകും. ആകെ ജനസംഖ്യയുടെ നിശ്ചിത ശതമാനം വീതം ഓരോ രാജ്യത്തിനും നിശ്ചയിക്കുന്ന ക്വോട്ട ബില്ലിന്‍റെ കരടിനാണ് കുവൈറ്റ് ദേശീയ അസംബ്ലിയുടെ നിയമ- ലെജിസ്ലേറ്റിവ് സമിതിയുടെ അംഗീകാരം.

ഭരണഘടനാ സാധുതയുണ്ടെന്നും സമിതി വിലയിരുത്തിയ ബിൽ ഇനി സമഗ്ര പദ്ധതി തയാറാക്കാൻ ബന്ധപ്പെട്ട സമിതികൾക്ക് കൈമാറും. തുടർന്നു പാർലമെന്‍റിൽ അവതരിപ്പിക്കും. കരടിലെ വ്യവസ്ഥ പ്രകാരം ആകെ ജനസംഖ്യയുടെ 15 ശതമാനമാണ് ഇന്ത്യക്കാർക്കു നീക്കിവച്ചിരിക്കുന്നത്. നിലവിൽ കുവൈറ്റിലെ ജനസംഖ്യയുടെ 70 ശതമാനം അഥവാ 30 ലക്ഷത്തോളം പേർ വിദേശികളാണ്.

14.5 ലക്ഷത്തോളം പേരേയുള്ളൂ സ്വദേശികൾ. പതിനഞ്ചു ലക്ഷത്തോളം വിദേശികളെ ഒഴിവാക്കാൻ ലക്ഷ്യമിടുന്നതാണു ബിൽ. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇവരിൽ ആറര ലക്ഷത്തിലേറെ പേർ മലയാളികളാണ്. എട്ടുലക്ഷത്തോളം പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഈജിപ്റ്റ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് 10 ശതമാനമാണു കരട് ബില്ലിൽ നിശ്ചയിച്ചിരിക്കുന്ന ക്വോട്ട.

നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്ക് മൂന്നു ശതമാനം വീതം. സര്‍ക്കാര്‍ ജോലിയിലും സര്‍ക്കാര്‍ കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം നിയമിക്കുക, കരാര്‍ ജോലിക്കാരെ കാലാവധി കഴിയുന്നതോടെ മടക്കി അയക്കുക, അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കി ബിരുദധാരികളെ മാത്രം പരിഗണിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണ്.


വാർത്തകൾ

Sign up for Newsletter



top