06
August 2020 - 6:30 pm IST

Download Our Mobile App

World

covid-causing-virus-cov-2-is-spreading-through-air-scientists-said

കൊവിഡ് 19 നു കാരണമായ സാർസ് കൊവ് 2 വൈറസ് വായുവിലൂടെ പകരുമെന്നു ശാസ്ത്രജ്ഞർ

Published:06 July 2020

കൊവിഡ് 19 നു കാരണമായ സാർസ് കൊവ് 2 വൈറസ് വായുവിലൂടെ പകരുമെന്നു ശാസ്ത്രജ്ഞർ. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെന്നു 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ സംഘം ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

ന്യൂയോർക്ക്: കൊവിഡ് 19 നു കാരണമായ സാർസ് കൊവ് 2 വൈറസ് വായുവിലൂടെ പകരുമെന്നു ശാസ്ത്രജ്ഞർ. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെന്നു 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ സംഘം ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

വായുവിൽ തങ്ങി നിൽക്കുന്ന അതിസൂക്ഷ്മ കണങ്ങളിലൂടെ കൊവിഡ് പകരുമെന്നതിനു തെളിവുകൾ സഹിതമാണ് ഇവർ മുന്നറിയിപ്പു നൽകുന്നത്.  എന്നാൽ, വൈറസ് വായുവിലൂടെ പകരുമെന്നതിന് ഈ തെളിവുകൾ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്.

കൊവിഡ് ബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ മൂക്കിൽ നിന്നോ വായിൽ നിന്നോ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണു വൈറസ് മറ്റൊരാളിലേക്കു പടരുന്നതെന്നു ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹിക അകലം നിർബന്ധമാക്കണമെന്നും മാസ്ക് ധരിക്കണമെന്നും നിർദേശിച്ചത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവകണങ്ങൾ പരമാവധി രണ്ടു മീറ്റർ വരെ മാത്രമേയുണ്ടാകു എന്നും വിലയിരുത്തിയിരുന്നു. എന്നാൽ, അതിസൂക്ഷ്മ കണങ്ങൾ ഏറെ നേരം അന്തരീക്ഷത്തിൽ തുടരാമെന്നും അതുവഴി രോഗം പടരാമെന്നുമുള്ള ആശങ്ക ശക്തമാക്കുന്നതാണ് പുതിയ കണ്ടെത്തൽ.


വാർത്തകൾ

Sign up for Newsletter



top