10
August 2020 - 11:54 am IST

Download Our Mobile App

Special

mannargudi-sengamalam-elephant-pics-gone-viral-on-internet

കണ്ണോളമെത്തുന്ന മുടിയഴകുമായി തമിഴഴകി സെങ്കമലം...

Published:06 July 2020

മുട്ടോളമെത്തുന്ന മുടിയെന്നു കേട്ടിട്ടുണ്ടാകും സൗന്ദര്യ സങ്കൽപ്പങ്ങളിൽ. അതു പഴയകഥ. കണ്ണോളമെത്തുന്ന മുടികൊണ്ടാണ് ആരാധകരെ സൃഷ്ടിച്ച തമിഴഴകി സെങ്കമലമാണ് ഇപ്പോൾ ട്വിറ്ററിലെ തരംഗം.

മധുര: മുട്ടോളമെത്തുന്ന മുടിയെന്നു കേട്ടിട്ടുണ്ടാകും സൗന്ദര്യ സങ്കൽപ്പങ്ങളിൽ. അതു പഴയകഥ. കണ്ണോളമെത്തുന്ന മുടികൊണ്ടാണ് ആരാധകരെ സൃഷ്ടിച്ച തമിഴഴകി സെങ്കമലമാണ് ഇപ്പോൾ ട്വിറ്ററിലെ തരംഗം. തമിഴ്നാട്ടിലെ മന്നാർഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിന്‍റെ സ്വന്തം ആനയാണ് മന്നാർഗുഡി സെങ്കമലം. മുഖംമറയ്ക്കുന്ന ചെമ്പൻ മുടി പാപ്പാൻ എസ്. രാജഗോപാൽ കോതിയൊതുക്കുന്ന സെങ്കമലത്തിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥ സുധാ രാമനാണ് കേരളത്തിൽ നിന്നു തമിഴ്നാട്ടിലെ ക്ഷേത്രത്തിലെത്തിയ സുന്ദരിയെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. 

2003ൽ കേരളത്തിൽ നിന്നു രാജഗോപാലസ്വാമി ക്ഷേത്രം അധികൃതർ വാങ്ങി നടയിരുത്തിയതാണ് സെങ്കമലത്തെ. അന്നു കുട്ടിയായിരുന്ന സെങ്കമലത്തിന് തല നിറച്ചു മുടിയുണ്ടായിരുന്നു. സാധാരണഗതിയിൽ ആനകൾക്കു പ്രായമേറുന്നതോടെ ഈ മുടി കൊഴിയുന്നതാണ്. എന്നാൽ, സെങ്കമലത്തിന്‍റെ മുടി കൊഴിഞ്ഞില്ല. ഇതിനൊപ്പം സെങ്കമലത്തെ മകളെപ്പോലെ സ്നേഹിക്കുന്ന പാപ്പാൻ രാജഗോപാൽ അതു ഫാഷനിൽ വെട്ടിയൊതുക്കി. ഇതോടെ സെങ്കമലം "ബോബ് കട്ട് സെങ്കമല'മായി മാറി.

സുധാരാമൻ ട്വിറ്ററിൽ പങ്കുവച്ച ചിത്രം ഇതിനകം 10,000 ലൈക്കുകളും നിരവധി ഷെയറുകളുമായി മുന്നേറുകയാണ്. സെങ്കമലത്തെ നേരിൽക്കണ്ട അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട് പലരും കമന്‍റ് ബോക്സിൽ. "സെങ്കമലം എനിക്കു മകളെപ്പോലെയാണ്. അവളെപ്പോഴും സുന്ദരിക്കുട്ടിയായിരിക്കണം. ഒരിക്കൽ ഇന്‍റർനെറ്റിൽ ബോബ് കട്ട് നടത്തിയ ഒരു ആനക്കുട്ടിയെ കണ്ടപ്പോൾ ഇവളെയും അതുപോലെയാക്കാമെന്നു തോന്നി. ആനയുടെ മുടി വെട്ടുക എളുപ്പമല്ല. അവൾക്കെന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇതിനൊക്കെ നിന്നു തരുന്നത്. ദിവസം മൂന്നു തവണയാണ് സെങ്കമലത്തിന്‍റെ മുടി കഴുകുന്നത്''- രാജഗോപാൽ പറയുന്നു. മുടിയുടെ കാര്യത്തിൽ മാത്രമല്ല, സെങ്കമലത്തിന്‍റെ ആരോഗ്യകാര്യത്തിലുമുണ്ട് രാജഗോപാലിനു ശ്രദ്ധ. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ഷവർ സ്ഥാപിച്ചിട്ടുണ്ട് അദ്ദേഹം.


വാർത്തകൾ

Sign up for Newsletter



top