10
August 2020 - 1:41 pm IST

Download Our Mobile App

World

GALVAN.jpg

ചൈനീസ് സൈന്യം അതിർത്തിയിൽ നിന്നും രണ്ടു കിലോമീറ്റർ പുറകോട്ടു പിന്മാറി 

Published:06 July 2020

ഇരു രാജ്യങ്ങളിലെ സൈന്യം നടത്തിയ കമാൻഡർ തല ചർച്ചയിൽ ഗൽവാനിൽ നിന്ന് പിന്മാറാൻ  തീരുമാനിച്ചിരുന്നു. 

ലഡാക്ക് : ചൈനീസ് സൈന്യം അതിർത്തിയിൽ നിന്നും രണ്ടു കിലോമീറ്റർ പുറകോട്ടു പിന്മാറി. പരസ്പര ധാരണയോടെ പിന്മാറാൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളിലെ സൈന്യം നടത്തിയ കമാൻഡർ തല ചർച്ചയിൽ ഗൽവാനിൽ നിന്ന് പിന്മാറാൻ  തീരുമാനിച്ചിരുന്നു. 

ലെഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടംഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിലെത്തിയിരുന്നു . ഇരു രാജ്യത്തെയും സൈനികർ ചേർന്ന് ബഫർ സോണുകൾ ഉണ്ടാക്കി. 

എന്നാൽ ഇക്കാര്യം സൈന്യം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് സേനയുടെ നീക്കങ്ങൾ ഇന്ത്യൻ സൈന്യം നിരീക്ഷിച്ചുവരികയാണെന്നും അതിർത്തിയിൽ ഉണ്ടാക്കിയ താൽക്കാലിക നിർമാണങ്ങൾ പൊളിച്ച് നീക്കിയതായും സൂചന. ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾ

Sign up for Newsletter



top