07
August 2020 - 12:57 am IST

Download Our Mobile App

Bollywood

Dil-Bechara

വിങ്ങലായി സുശാന്ത്; അവസാന ചിത്രം ദിൽ ബെച്ചാരയുടെ ട്രെയ്‌ലർ എത്തി

Published:06 July 2020

ജൂലൈ 24 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും. കാസ്റ്റിംഗ് ഡയറക്റ്റർ മുകേഷ് ചബ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നടൻ സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബെച്ചാരയുടെ ട്രെയ്‌ലർ പുറത്തുവന്നു. സഞ്ജന സാംഘിയാണ് ചിത്രത്തിലെ നായിക്. ജൂലൈ 24 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും. കാസ്റ്റിംഗ് ഡയറക്റ്റർ മുകേഷ് ചബ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. ഹോളിവുഡ് ചിത്രം ദ് ഫാൾട്ട് ഇൻ അവർ സ്റ്റാർസിന്‍റെ ഹിന്ദി അഡാപ്റ്റേഷനാണ് ദിൽ ബെച്ചാര. അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒന്നിക്കുന്ന ഗുലാബോ സീതാബോയ്ക്ക് ശേഷം നേരിട്ട് ഓൺലൈൻ റിലീസിനെത്തുന്ന ബോളിവുഡ് ചിത്രമായിരിക്കും ദിൽ ബെച്ചാര.


വാർത്തകൾ

Sign up for Newsletter



top