09
August 2020 - 8:14 pm IST

Download Our Mobile App

Updates

E commerse

ഇ-​കൊ​മേ​ഴ്സ് ന​യം: ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ക്ക് ഗു​ണം മാത്രം

Published:06 July 2020

പു​തി​യ ന​യ​പ്ര​കാ​രം ഇ-​കൊ​മേ​ഴ്സ് രം​ഗ​ത്ത് ക​മ്പ​നി​ക​ള്‍ക്ക് മ​ത്സ​രി​ക്കാ​നു​ള്ള ഇ​ടം ഒ​രു​ക്കാ​നും, മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ക്കു​മാ​യി ഇ-​കൊ​മേ​ഴ്സ് റ​ഗു​ലേ​റ്റ​റി അ​തോ​റ​റ്റ​റി​യെ നി​യ​മി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട​ന്ന് ഇ​തി​ല്‍ സൂ​ച​ന​യു​ണ്ട്. 

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഇ-​കൊ​മേ​ഴ്സ് ന​യം ത​ദ്ദേ​ശീ​യ സ്റ്റാ​ര്‍ട്ട്അ​പ്പു​ക​ള്‍ക്കും ഗു​ണ​മാ​യേ​ക്കും. ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​ന്‍ ഇ-​കൊ​മേ​ഴ്സ് രം​ഗ​ത്തെ ആ​ഗോ​ള ഭീ​മ​ന്മാ​രു​ടെ മേ​ധാ​വി​ത്വം ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​റ​ത്തു​വ​ന്ന ന​യ​ത്തി​ന്‍റെ ക​ര​ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

15 പേ​ജു​ള്ള പു​തി​യ ഇ-​കൊ​മേ​ഴ്സ് ന​യ​ത്തി​ന്‍റെ ക​ര​ട് ബ്ലൂം​ബെ​ര്‍ഗാ​ണ് പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​മാ​ണ് ഈ ​ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ന​യ​പ്ര​കാ​രം ഇ-​കൊ​മേ​ഴ്സ് രം​ഗ​ത്ത് ക​മ്പ​നി​ക​ള്‍ക്ക് മ​ത്സ​രി​ക്കാ​നു​ള്ള ഇ​ടം ഒ​രു​ക്കാ​നും, മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ക്കു​മാ​യി ഇ-​കൊ​മേ​ഴ്സ് റ​ഗു​ലേ​റ്റ​റി അ​തോ​റ​റ്റ​റി​യെ നി​യ​മി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട​ന്ന് ഇ​തി​ല്‍ സൂ​ച​ന​യു​ണ്ട്. 

ഇ​ന്ത്യ​യി​ല്‍ ഡി​ജി​റ്റ​ല്‍ ഇ​ക്കോ​ണ​മി വ​ള​രെ വേ​ഗ​ത്തി​ല്‍ വ​ള​രു​ക​യാ​ണ്. 50 കോ​ടി സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് വി​വി​ധ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് ക​ണ​ക്ക്. ഓ​ണ്‍ലൈ​ന്‍ വി​ല്‍പ്പ​ന, ഓ​ണ്‍ലൈ​ന്‍ സ്ട്രീ​മി​ങ്, ഓ​ണ്‍ലൈ​ന്‍ പേ​മെ​ന്‍റ് ഇ​ങ്ങ​നെ ഇ​ത്ത​ര​ത്തി​ലു​ള്ള ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ളു​ടെ തു​റ​ക​ളി​ല്‍ എ​ല്ലാം ഇ​പ്പോ​ള്‍ മു​ന്നി​ല്‍ വി​ദേ​ശ ക​മ്പ​നി​ക​ളാ​ണ്. ഇ​തെ​ല്ലാം നി​യ​ന്ത്ര​ണം എ​ന്ന നി​ല​യി​ലാ​ണ് സ​ര്‍ക്കാ​രി​ന്‍റെ ന​യം വ​രു​ന്ന​ത്. പൊ​തു ജ​ന​ങ്ങ​ള്‍ക്ക് ഇ​പ്പോ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടി​ല്‍ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഇ​ത് സ​ര്‍ക്കാ​ര്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. 

ഇ-​കൊ​മേ​ഴ്സ് സൈ​റ്റു​ക​ളോ​ട് സ​ര്‍ക്കാ​ര്‍ ഏ​തെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​ത് 72 മ​ണി​ക്കൂ​റി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ര​ടി​ല്‍ പ​റ​യു​ന്നു. ന​യം ന​ട​പ്പി​ലാ​യാ​ല്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി വി​ല്‍ക്കു​മ്പോ​ള്‍ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്‌​ഫോം അ​ത് വി​ല്‍ക്കു​ന്ന വ്യ​ക്തി​യു​ടെ, സ്ഥാ​പ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍, ഫോ​ണ്‍ ന​മ്പ​ര്‍, ക​സ്റ്റ​മ​ര്‍ പ​രാ​തി അ​റി​യി​ക്കാ​നു​ള്ള കോ​ണ്‍ടാ​ക്റ്റ്, ഇ-​മെ​യി​ല്‍, വി​ലാ​സം എ​ന്നി​വ ന​ല്‍ക​ണം എ​ന്ന് പ​റ​യു​ന്നു. ഇ​റ​ക്കു​മ​തി വ​സ്തു​ക്ക​ളി​ലാ​ണെ​ങ്കി​ല്‍ അ​ത് ഏ​ത് രാ​ജ്യ​ത്ത് നി​ന്നാ​ണെ​ന്നും, ഈ ​വ​സ്തു​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ല്‍ ല​ഭി​ക്കു​ന്ന വി​ല എ​ന്താ​ണെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​ര​ടി​ല്‍ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top