07
August 2020 - 12:54 am IST

Download Our Mobile App

Analysis

Lic

ആശങ്കയിൽ എ​ല്‍ഐ​സിയുടെ പ്രഥമ ഓഹരി വിൽപ്പന

Published:06 July 2020

ഈ ​വ​ര്‍ഷം ലി​സ്റ്റ് ചെ​യ്ത ക​മ്പ​നി​ക​ളി​ല്‍
പ​കു​തി​യു​ടെ​യും പ്ര​ക​ട​നം നെ​ഗ​റ്റീ​വ്

മും​ബൈ: കൊ​വി​ഡും ലോ​ക്ഡൗ​ണും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ അ​ടി​മു​ടി ഉ​ല​ച്ച​തോ​ടെ പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് (ഐ​പി​ഒ) രാ​ജ്യ​ത്ത് ഡി​മാ​ന്‍ഡ് ഇ​ടി​ഞ്ഞെ​ന്ന ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്ന​ത് എ​ല്‍ഐ​സി ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക വി​പ​ണി​യി​ല്‍ ഉ​യ​രു​ന്നു. നി​ർ​ദി​ഷ്ട ഐ​പി​ഒ​യ്ക്കു വേ​ണ്ടി ക​ണ്‍സ​ള്‍ട്ടി​ങ് സ്ഥാ​പ​ന​ങ്ങ​ള്‍, ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക​ര്‍മാ​ര്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ നി​യോ​ഗി​ക്കാ​നു​ള്ള ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​നം ജൂ​ണ്‍ 19ന് ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ബി​പി​സി​എ​ല്‍, എ​യ​ര്‍ ഇ​ന്ത്യ തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ നീ​ക്കം തി​ക​ഞ്ഞ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഐ​പി​ഒ​യ്ക്കാ​യി ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ക്വി​റ്റി പോ​ര്‍ട്ട്ഫോ​ളി​യോ​യി​ല്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യും കു​റ​ഞ്ഞ മാ​ര്‍ക്ക​റ്റ് ക്യാ​പി​റ്റ​ലൈ​സേ​ഷ​നോ​ടെ​യും തു​ട​രു​ന്ന​വ​യെ സാ​വ​ധാ​നം ഒ​ഴി​വാ​ക്കു​ന്ന​ത് ഈ ​ദൂ​ര​ക്കാ​ഴ്ച​യോ​ടെ​യാ​ണെ​ന്ന് നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​ന്ത്യ വി​പ​ണി​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ നി​ക്ഷേ​പ​ക​രാ​യ എ​ല്‍ഐ​സി ഉ​യ​ര്‍ന്ന വി​പ​ണി മൂ​ല​ധ​ന​ങ്ങ​ളു​ള്ള​തും അ​റി​യ​പ്പെ​ടു​ന്ന​തു​മാ​യ ക​മ്പ​നി​ക​ളു​ടെ മാ​ത്രം ഓ​ഹ​രി​ക​ള്‍ കൈ​വ​ശം വ​യ്ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. 

പ്രൈം ​ഇ​ന്‍ഫോ​ബേ​സ് ഡാ​റ്റ​യു​ടെ വി​ശ​ക​ല​നം കാ​ണി​ക്കു​ന്ന​ത്, ക​ഴി​ഞ്ഞ വ​ര്‍ഷം എ​ല്‍ഐ​സി 33 ക​മ്പ​നി​ക​ളി​ലു​ള്ള ഓ​ഹ​രി വി​ഹി​തം പൂ​ജ്യ​മോ ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യോ ആ​ക്കി കു​റ​ച്ചെ​ന്നാ​ണ്. ഓ​ഹ​രി പ​ങ്കാ​ളി​ത്തം ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ക്കി​യ ഏ​ഴ് ക​മ്പ​നി​ക​ളി​ല്‍ പ്രീ​മി​യ​ര്‍ ലി​മി​റ്റ​ഡ്, ഹെ​ക്‌​സ ട്രേ​ഡെ​ക്‌​സ്, വെ​ല്‍സ്പ​ണ്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ്സ്, കൊ​മേ​ഴ്സ്യ​ല്‍സ് ലി​മി​റ്റ​ഡ് എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്നു.

വ​ലി​യ ക​മ്പ​നി​ക​ളി​ല്‍ പു​തു​താ​യി നി​ക്ഷേ​പം തു​ട​രു​ന്നു​മു​ണ്ട് എ​ല്‍ഐ​സി. 2019 ഏ​പ്രി​ലി​നും 2020 മാ​ര്‍ച്ചി​നു​മി​ട​യി​ല്‍ 28 ക​മ്പ​നി​ക​ളി​ല്‍ പു​തി​യ നി​ക്ഷേ​പം ന​ട​ത്തു​ക​യോ ഒ​രു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഹോ​ള്‍ഡി​ങ് ഉ​യ​ര്‍ത്തു​ക​യോ ചെ​യ്തു. ഇ​തി​ല്‍ 16 ക​മ്പ​നി​ക​ളി​ല്‍ 10,000 കോ​ടി​യി​ല​ധി​കം വി​പ​ണി മൂ​ല​ധ​ന​മു​ള്ള​വ​യാ​ണ്. ഒ​മ്പ​ത് ക​മ്പ​നി​ക​ള്‍ക്ക് 30,000 കോ​ടി​യി​ല​ധി​കം വി​പ​ണി മൂ​ല​ധ​ന​മു​ണ്ട്. ഈ ​പാ​ദ​ത്തി​ല്‍ എ​ല്‍ഐ​സി യെ​സ് ബാ​ങ്കി​ലും (8.06 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 1.64 ശ​ത​മാ​നം) ഡ്രെ​ഡ്ജി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​യി​ലും (5.61 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 1.79 ശ​ത​മാ​നം) ഹോ​ള്‍ഡി‌​ങ് ഗ​ണ്യ​മാ​യി കു​റ​ച്ചു. എ​ച്ച്‌​സി​എ​ല്‍ ടെ​ക്‌​നോ​ള​ജീ​സ്, ടാ​റ്റ ക​ണ്‍സ്യൂ​മ​ര്‍ പ്രൊ​ഡ​ക്റ്റ്സ്, ശ്രീ ​സി​മ​ന്‍റ്, ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്ക് എ​ന്നി​വ​യു​ള്‍പ്പെ​ടെ 14 ക​മ്പ​നി​ക​ളി​ല്‍  പു​തി​യ നി​ക്ഷേ​പം ന​ട​ത്തു​ക​യോ ഒ​രു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ വി​ഹി​തം എ​ത്തി​ക്കു​ക​യോ  ചെ​യ്തു. 2020 നാ​ലാം പാ​ദ​ത്തി​ല്‍, എ​ല്‍ഐ​സി നി​ക്ഷേ​പം ന​ട​ത്തി​യ 14 ക​മ്പ​നി​ക​ളി​ല്‍ ഒ​മ്പ​തി​നും 10,000 കോ​ടി​യി​ല​ധി​കം വി​പ​ണി മൂ​ല​ധ​ന​മു​ണ്ട്. ഇ​തു കൂ​ടാ​തെ, റൈ​റ്റ്‌​സ് ലി​മി​റ്റ​ഡി​ലെ ഓ​ഹ​രി നി​ക്ഷേ​പം 5.45 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 7.83 ശ​ത​മാ​ന​മാ​ക്കി. പ​വ​ര്‍ ഗ്രി​ഡ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​യി​ലേ​ത് 4.71 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 6.41 ശ​ത​മാ​ന​മാ​യും വ​ർ​ധി​പ്പി​ച്ചു. പ്രീ​മി​യം ശേ​ഖ​ര​ണ​ത്തോ​ടൊ​പ്പം നി​ക്ഷേ​പ പോ​ര്‍ട്ട്ഫോ​ളി​യോ​യും ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മാ​ണെ​ന്ന് പ്രൈം ​ഡാ​റ്റാ​ബേ​സ് എം​ഡി പ്ര​ണ​വ് ഹാ​ല്‍ദി​യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ (2020-21) ആ​ദ്യ​പാ​ദ​മാ​യ ഏ​പ്രി​ല്‍-​ജൂ​ണി​ല്‍ വെ​റും നാ​ല് ക​മ്പ​നി​ക​ളെ ഐ​പി​ഒ വ​ഴി ഓ​ഹ​രി വി​പ​ണി​യി​ല്‍ എ​ത്തി​യു​ള്ളൂ എ​ന്ന ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​ന്നു. ഈ ​വ​ര്‍ഷം ലി​സ്റ്റ് ചെ​യ്ത ക​മ്പ​നി​ക​ളി​ല്‍ പ​കു​തി​യോ​ള​വും നെ​ഗ​റ്റീ​വ് റി​സ​ള്‍ട്ടാ​ണ് ഇ​തു​വ​രെ നി​ക്ഷേ​പ​ക​ര്‍ക്ക് ന​ല്‍കി​യ​തെ​ന്ന​തും പു​തി​യ ഐ​പി​ഒ നീ​ക്ക​ങ്ങ​ള്‍ നി​ല​യ്ക്കാ​നി​ട​യാ​ക്കി. ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ ഏ​പ്രി​ല്‍-​ജൂ​ണ്‍ പാ​ദ​ത്തി​ല്‍ പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് തു​നി​ഞ്ഞു​ള്ളൂ. ഏ​ക​ദേ​ശം 1,500 കോ​ടി രൂ​പ​യാ​ണ് നാ​ലു ക​മ്പ​നി​ക​ളും കൂ​ടി സ​മാ​ഹ​രി​ച്ച​ത്. പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​യി​ലൂ​ടെ ക​ഴി​ഞ്ഞ വ​ര്‍ഷം നി​ക്ഷേ​പ​ക ലോ​ക​ത്ത് വ​ന്‍ ത​രം​ഗ​മു​ണ​ര്‍ത്താ​ന്‍ ഐ​ആ​ര്‍സി​ടി​സി​ക്കും എ​സ്ബി​ഐ കാ​ര്‍ഡ്‌​സി​നും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സി​എ​സ്ബി ബാ​ങ്കി​നും മ​റ്റും ക​ഴി​ഞ്ഞി​രു​ന്നു.

ല​ക്ഷ്മി ഗോ​ള്‍ഡോ​ര്‍ണ ഹൗ​സ്, നി​ര്‍മ്മി​റ്റി റോ​ബോ​ട്ടി​ക്‌​സ് ഇ​ന്ത്യ, ബി​ല്‍വി​ന്‍ ഇ​ന്‍ഡ​സ്ട്രീ​സ്, ഡി​ജെ മീ​ഡി​യ​പോ​യി​ന്‍റ് & ലോ​ജി​സ്റ്റി​ക്‌​സ് എ​ന്നി​വ​യാ​ണ് ജൂ​ണ്‍ പാ​ദ​ത്തി​ല്‍ ഐ​പി​ഒ​ക​ളു​മാ​യി ഇ​റ​ങ്ങി​യ​തെ​ന്ന് ഇ ​വൈ ഇ​ന്ത്യ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. എ​സ്എം​ഇ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് യ​ഥാ​ക്ര​മം 14, 11 ഐ​പി​ഒ​ക​ള്‍ 2019ലെ ​ര​ണ്ടാം പാ​ദ​ത്തി​ലും, ‌2020 ഒ​ന്നാം പാ​ദ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു. 2020 ര​ണ്ടാം പാ​ദ​ത്തി​ലെ ഐ​പി​ഒ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ (ബി​എ​സ്ഇ, എ​ന്‍എ​സ്ഇ) ലോ​ക​ത്ത് ഏ​ഴാം സ്ഥാ​ന​ത്താ​ണ്. അ​തി​ര്‍ത്തി ക​ട​ന്നു​ള്ള ഡീ​ലു​ക​ളി​ല്ലാ​യി​രു​ന്നു. വ​ന്‍കി​ട ക​മ്പ​നി​ക​ളൊ​ന്നും ഈ ​ഏ​പ്രി​ല്‍-​ജൂ​ണ്‍ പാ​ദ​ത്തി​ല്‍ ഐ​പി​ഒ​യ്ക്ക് ശ്ര​മി​ച്ചി​ല്ല. 2020ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ (ജ​നു​വ​രി-​ജൂ​ണ്‍) 17 ക​മ്പ​നി​ക​ള്‍ ഐ​പി​ഒ ന​ട​ത്തി​യി​രു​ന്നു. അ​തി​ല്‍ എ​സ്ബി​ഐ കാ​ര്‍ഡ്‌​സ് ഒ​ഴി​കെ​യു​ള്ള​വ​യെ​ല്ലാം എ​സ്എം​ഇ​ക​ളാ​ണ്. 755 രൂ​പ​യ്ക്ക് ഐ​പി​ഒ ന​ട​ന്ന എ​സ്ബി​ഐ കാ​ര്‍ഡ്സ് സ​മാ​ഹ​രി​ച്ച​ത് 7,571.10 കോ​ടി രൂ​പ​യാ​യി​രു​ന്നു. മാ​ര്‍ച്ച് 16നാ​യി​രു​ന്നു ഐ​പി​ഒ. തു​ട​ര്‍ന്നി​ങ്ങോ​ട്ട് ഓ​ഹ​രി വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വ് 16.42 ശ​ത​മാ​നം. മാ​ധ​വ് കോ​പ്പ​ര്‍ (33.33 ശ​ത​മാ​നം), ച​ന്ദ്ര ഭ​ഗ​ത് ഫാ​ര്‍മ (13.14), ട്രാ​ന്‍വേ ടെ​ക്നോ​ള​ജീ​സ് (13.50), ജി​യാ​ന്‍ ലൈ​ഫ് കെ​യ​ര്‍ (18.18), വ​ലെ​ന്‍സി​യ ന്യൂ​ട്രീ​ഷ​ന്‍ (11.41) എ​ന്നി​വ നെ​ഗ​റ്റീ​വ് 10 ശ​ത​മാ​ന​ത്തി​നു മേ​ല്‍ ന​ഷ്ടം കു​റി​ച്ചു. 2019ന്‍റെ ആ​ദ്യ​പ​കു​തി​യി​ല്‍ ഏ​ഴ് വ​ന്‍കി​ട ക​മ്പ​നി​ക​ള്‍ ഉ​ള്‍പ്പെ​ടെ 35 ക​മ്പ​നി​ക​ളാ​ണ് ഐ​പി​ഒ വ​ഴി ഓ​ഹ​രി വി​പ​ണി​യി​ല്‍ ലി​സ്റ്റ് ചെ​യ്ത​ത്. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ല്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ എ​ത്തി​യ​ത് 17 ക​മ്പ​നി​ക​ള്‍. 16 ക​മ്പ​നി​ക​ളും എ​സ്എം​ഇ​ക​ളാ​ണ്.


വാർത്തകൾ

Sign up for Newsletter



top