07
August 2020 - 12:19 am IST

Download Our Mobile App

Other news

ICC, Elite Umpire Panel, Nithin

എലൈറ്റ് അം​പ​യ​ര്‍ നി​തി​ന്‍ തു​റ​ന്ന മ​ന​സോ​ടെ

Published:07 July 2020

# അ​ല​ക്‌​സ് മു​ണ്ട​പ്പു​ഴ

2011-12 സീ​സ​ണി​ല്‍ ത​ന്‍റെ 28-ാമ​ത്തെ വ​യ​സി​ല്‍ ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ലെ അം​പ​യ​റി​ങ് രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​തി​ന്‍ വ​ള​രെ സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്. നി​തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​യ നി​ഖി​ലും ബി​സി​സി​ഐ​യു​ടെ അം​പ​യ​റി​ങ് പാ​ന​ലി​ലു​ണ്ട്

ഇ​ന്‍ഡോ​ര്‍: മ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ച് ഇ​ത് അ​ഭി​മാ​ന​നി​മി​ഷ​മാ​ണ്. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്‍റെ (ഐ​സി​സി) അം​പ​യ​റി​ങ്ങി​നു​ള്ള എ​ലൈ​റ്റ് പാ​ന​ലി​ലേ​ക്ക് മ​ല​യാ​ളി അം​പ​യ​ര്‍ നി​തി​ന്‍ മേ​നോ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. 2020-21 സീ​സ​ണി​ലേ​ക്കാ​ണി​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ നി​ഗ​ല്‍ ലോ​ങ്ങി​നു പ​ക​ര​മാ​ണ് നി​തി​ന്‍ സ്ഥാ​നം​പി​ടി​ച്ച​ത്. മു​ന്‍ അ​ന്താ​രാ​ഷ്ട്ര അം​പ​യ​ര്‍ ന​രേ​ന്ദ്ര മേ​നോ​ന്‍റെ മൂ​ത്ത മ​ക​നാ​ണ് 36കാ​ര​നാ​യ നി​തി​ന്‍ മേ​നോ​ന്‍. മൂ​ന്ന് ടെ​സ്റ്റു​ക​ളും 24 ഏ​ക​ദി​ന​ങ്ങ​ളും 16 ടി-20 ​മ​ത്സ​ര​ങ്ങ​ളും ഇ​തി​നോ​ട​കം നി​തി​ന്‍ നി​യ​ന്ത്രി​ച്ചു ക​ഴി​ഞ്ഞു. 2011-12 സീ​സ​ണി​ല്‍ ത​ന്‍റെ 28-ാമ​ത്തെ വ​യ​സി​ല്‍ ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ലെ അം​പ​യ​റി​ങ് രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​തി​ന്‍ വ​ള​രെ സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്. നി​തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​യ നി​ഖി​ലും ബി​സി​സി​ഐ​യു​ടെ അം​പ​യ​റി​ങ് പാ​ന​ലി​ലു​ണ്ട്. ഇ​ന്‍ഡോ​റി​ലെ സെ​ന്‍റ് പോ​ള്‍ സ്‌​കൂ​ളി​ലെ ബി​രു​ദ​ത്തി​നു ശേ​ഷം ഗു​ജ​റാ​ത്തി കോ​ള​ജി​ല്‍ എം​ബി​എ ചെ​യ്തു. നി​തി​ന്‍ മെ​ട്രൊ വാ​ര്‍ത്ത​യോ​ടു മ​ന​സു​തു​റ​ന്നു.

അം​പ​യ​ര്‍ എ​ന്ന നി​ല​യി​ല്‍ ആ​ദ്യാ​നു​ഭ​വം

തു​ട​ക്ക​ത്തി​ല്‍ സ​മ്മ​ര്‍ദ​ത്തി​ലാ​യെ​ങ്കി​ലും മ​ത്സ​രം പു​രോ​ഗ​മി​ച്ച​തോ​ടെ ആ​ത്മ​വി​ശ്വാ​സം കൈ​വ​ന്നു. അം​പ​യ​റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത​ത്തു​ട​ക്ക​ത്തി​ല്‍ ബാ​റ്റ്‌​സ്മാ​നാ​യി​രു​ന്ന എ​നി​ക്ക് അ​ത്ര ശോ​ഭി​ക്കാ​നാ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സം​സ്ഥാ​ന ടീ​മി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് അ​ച്ഛ​ന്‍റെ നി​ര്‍ബ​ന്ധ​പ്ര​കാ​രം 2006ല്‍ ​ബി​സി​സി​ഐ സം​ഘ​ടി​പ്പി​ച്ച അം​പ​യ​റി​ങ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​തി​ല്‍ വി​ജ​യി​ച്ചാ​ണ് ഞാ​ന്‍ ഈ ​രം​ഗ​ത്തെ​ത്തി​യ​ത്. ഇ​പ്പോ​ള്‍ ക​ളി​ക്കാ​ര​നെ​ക്കാ​ളും അം​പ​യ​ര്‍ എ​ന്ന​ത് ആ​സ്വ​ദി​ക​ക്കു​ന്നു. 

എ​ലൈ​റ്റ് പാ​ന​ലി​ല്‍

ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​മാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ അം​പ​യ​ര്‍ എ​ന്ന നി​ല​യി​ല്‍ സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഐ​പി​എ​ല്‍, വ​നി​താ ലോ​ക​ക​പ്പ് എ​ന്നി​വ​യി​ലെ മി​ക​വും ഐ​സി​സി സെ​ല​ക്ഷ​ന്‍ പാ​ന​ലി​നു സം​തൃ​പ്തി​യു​ണ്ടാ​ക്കി. 

ചെ​റി​യ പ്രാ​യ​ത്തി​ല്‍

പ്രാ​യം ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ന​മ്മു​ടെ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കു​വ​ഹി​ക്കു​ന്നു എ​ന്നു ക​രു​തു​ന്നി​ല്ല. എ​നി​ക്ക് വ​ള​രെ ചെ​റു​പ്പ​ത്തി​ലെ  അം​പ​യ​റി​ങ് രം​ഗ​ത്തെ​ത്തി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ പ​രി​ച​യ​സ​മ്പ​ത്ത് ആ​ര്‍ജി​ക്കാ​നാ​യി. 

ക​ഠി​നാ​ധ്വാ​നം, പ്ര​ക​ട​ന​സ്ഥി​ര​ത 

ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​വ​രോ​ട് പ​റ​യാ​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക എ​ന്ന​താ​ണ്. ഓ​രോ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മ്പോ​ഴും പ്ര​ക​ട​ന​സ്ഥി​ര​ത പു​ല​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ക. തി​രി​ച്ച​ടി​ക​ള്‍ പോ​സി​റ്റീ​വാ​യി എ​ടു​ക്കു​ക.

വ​ലി​യ ഉ​യ​ര​ത്തി​ല്‍

ലോ​ക​ത്തെ മി​ക​ച്ച അം​പ​യ​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ എ​ത്തി എ​ന്ന​തു​കൊ​ണ്ട് എ​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. മു​മ്പെ​ന്നാ​യി​രു​ന്നോ അ​തു​പോ​ലെ തു​ട​രും. എ​ലൈ​റ്റ് പാ​ന​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രോ​ടു​മൊ​പ്പം മു​മ്പ് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​വ​രൊ​ക്കെ വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​ത്. മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് അ​വ​രു​മാ​യി​ട്ടു​ള്ള​ത്.

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍

സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​നം, ജോ​ലി​യോ​ടു​ള്ള സ​മീ​പ​നം, ടീം ​വ​ര്‍ക്ക്, മാ​ന​സി​ക​ധൈ​ര്യം ഇ​വ​യൊ​ക്കെ​ത്ത​ന്നെ​യാ​ണ് എ​ലൈ​റ്റ് പാ​ന​ലി​ലാ​ണെ​ങ്കി​ലും ന​മ്മു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍. 

കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധം

ര​ണ്ടു വ​ര്‍ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി കേ​ര​ള​ത്തി​ല്‍വ​ന്ന​ത്. ആ​ലു​വ​യി​ലാ​ണ് മു​ത​ത്ത​ശി​യും വ​ലി​യ​മ്മ​മാ​രും അ​മ്മാ​വ​നും​അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​ത്. എ​ന്‍റെ ഭാ​ര്യ​യു​ടെ മു​ത്ത​ശി​യും ആ​ന്‍റി​യും ചെ​ങ്ങ​ന്നൂ​രു​ണ്ട്. 

കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ

ക​രി​യ​റി​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും കു​ടും​ബ​മാ​ണ് എ​നി​ക്കു വ​ലി​യ പി​ന്തു​ണ ന​ല്‍കു​ന്ന​ത്. അ​ച്ഛ​ന്‍ യ​ഥാ​സ​മ​യ​ങ്ങ​ളി​ല്‍ വേ​ണ്ട മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കും. അ​മ്മ​യും അ​ങ്ങ​നെ ത​ന്നെ. ഭാ​ര്യ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ന്നു. ഏ​ഴു വ​യ​സു​ള്ള മ​ക​നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top