10
August 2020 - 10:49 am IST

Download Our Mobile App

Cricket

rahul-dravid

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​നം ദ്രാ​വി​ഡ് നി​ര​സി​ച്ചു: വി​നോ​ദ് റാ​യി

Published:07 July 2020

കും​ബ്ലെ​യ്ക്കു പ​ക​ര​ക്കാ​ര​ന്‍റെ സ്ഥാ​ന​ത്തേ​ക്കു ദ്രാ​വി​ഡി​നോ​ടാ​യി​രു​ന്നു ത​ങ്ങ​ള്‍ താ​ല്‍പ്പ​ര്യം. അ​ദ്ദേ​ഹ​ത്തോ​ട് ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു- നോ​ക്കൂ, എ​നി​ക്കു വ​ള​ര്‍ന്നു​വ​രു​ന്ന ര​ണ്ടു ആ​ണ്‍മ​ക്ക​ളാ​ണ് വീ​ട്ടി​ലു​ള്ള​ത്. കോ​ച്ചാ​യാ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും.

 മുംബൈ: ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീ​മി​ന്‍റെ പ​രി​ശീ​ക​സ്ഥാ​ന​ത്തേ​ക്കു ഏ​റ്റ​വു​മ​ധി​കം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​യാ​ളാ​ണ് ദ്രാ​വി​ഡെ​ന്നും എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഓ​ഫ​ര്‍ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ന്‍ ക്രി​ക്ക​റ്റ് ഭ​ര​ണ​കാ​ര്യ സ​മി​തി (സി​ഒ​എ) ചെ​യ​ര്‍മാ​ന്‍ വി​നോ​ദ് റാ​യ്. 2017ല്‍ ​ഇ​ന്ത്യ​യു​ടെ സീ​നി​യ​ര്‍ ടീ​മി​ന്‍റെ മു​ഖ്യ കോ​ച്ച് സ്ഥാ​ന​ത്തേ​ക്കു ത​ങ്ങ​ള്‍ ഏ​റ്റ​വു​മ​ധി​കം പ​രി​ഗ​ണി​ച്ച​ത് ദ്രാ​വി​ഡി​നെ​യാ​യി​രു​ന്നു​വെ​ന്ന് റാ​യ് വ്യ​ക്ത​മാ​ക്കി. 

എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഈ ​ക്ഷ​ണം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വി​ടു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു അ​ന്ന് അ​ദ്ദേ​ഹം പി​ന്‍മാ​റി​യ​തെ​ന്നു റാ​യ് പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​ഡ​യ​ര​ക്ട​റാ​യി ര​ണ്ടു വ​ര്‍ഷ​മാ​യി പ്ര​വ​ര്‍ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ര​വി ശാ​സ്ത്രി​യെ മു​ഖ്യ കോ​ച്ചാ​ക്കി​യ​ത്. മു​ന്‍ നാ​യ​ക​നും സ്പി​ന്‍ ഇ​തി​ഹാ​സ​വു​മാ​യ അ​നി​ല്‍ കും​ബ്ലെ​യ്ക്കു പ​ക​ര​മാ​യി​രു​ന്നു 2017ല്‍ ​ശാ​സ്ത്രി​യു​ടെ നി​യ​മ​നം. 

കും​ബ്ലെ​യ്ക്കു പ​ക​ര​ക്കാ​ര​ന്‍റെ സ്ഥാ​ന​ത്തേ​ക്കു ദ്രാ​വി​ഡി​നോ​ടാ​യി​രു​ന്നു ത​ങ്ങ​ള്‍ താ​ല്‍പ്പ​ര്യം. അ​ദ്ദേ​ഹ​ത്തോ​ട് ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു- നോ​ക്കൂ, എ​നി​ക്കു വ​ള​ര്‍ന്നു​വ​രു​ന്ന ര​ണ്ടു ആ​ണ്‍മ​ക്ക​ളാ​ണ് വീ​ട്ടി​ലു​ള്ള​ത്. കോ​ച്ചാ​യാ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. ഇ​തോ​ടെ മ​ക്ക​ളെ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​വും. ഇ​പ്പോ​ള്‍ താ​ന്‍ വീ​ട്ടി​ല്‍ നി​ല്‍ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. കു​ടും​ബ​ത്തി​ന് ഞാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍കു​ക​യും വേ​ണം. ദ്രാ​വി​ഡി​ന്‍റെ ഈ ​അ​ഭ്യ​ര്‍ഥ​ന വ​ള​രെ മാ​ന്യ​മാ​യി തോ​ന്നി​യ​താ​യി റാ​യ് വ്യ​ക്ത​മാ​ക്കി. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ത​ങ്ങ​ള്‍ പ​രി​ലീ​ക​സ്ഥാ​ന​ത്തേ​ക്കു​ള്ള​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ​തെ​ന്നും റാ​യ് പ​റ​യു​ന്നു. മു​ഖ്യ കോ​ച്ചാ​വാ​നു​ള്ള ക്ഷ​ണം നി​ര​സി​ച്ചെ​ങ്കി​ലും ദ്രാ​വി​ഡി​നെ​യും മു​ന്‍ പേ​സ് ഇ​തി​ഹാ​സം സ​ഹീ​ര്‍ ഖാ​നെ​യും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 

പ​ക്ഷെ ബി​സി​സി​ഐ ര​ണ്ടു പേ​ര്‍ക്കും ക​രാ​ര്‍ ന​ല്‍കി​യി​ല്ല. ഐ​പി​എ​ല്ലി​ല്‍ നി​ന്നും വി​ര​മി​ച്ച സ​ഹീ​ര്‍ 2017ല്‍ ​ക​മ​ന്‍റ​റി ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ദ്രാ​വി​ഡ് അ​ണ്ട​ര്‍ 19 ടീ​മി​ന്‍റെ കോ​ച്ചാ​യി തു​ട​രു​ക​യാ​യി​രു​ന്നു. വീ​രേ​ന്ദ​ര്‍ സെ​വാ​ഗ്, ടോം ​മൂ​ഡി എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് ശാ​സ്ത്രി മു​ഖ്യ കോ​ച്ച് സ്ഥാ​ന​ത്തേ​ക്കു തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കോ​ച്ചാ​വാ​ന്‍ തു​ട​ക്ക​ത്തി​ല്‍ ശാ​സ്ത്രി​ക്കു അ​ത്ര താ​ല്‍പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു. കും​ബ്ലെ രാ​ജി​വ​ച്ച ശേ​ഷം ബി​സി​സി​ഐ കോ​ച്ച് സ്ഥാ​ന​ത്തേ​ക്കു വീ​ണ്ടും അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ച​തോ​ടെ​യാ​ണ് ശാ​സ്ത്രി​യും രം​ഗ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ടീ​മു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​ര്‍ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് 2021ലെ ​ടി20 ലോ​ക​ക​പ്പ് വ​രെ നീ​ട്ടി ന​ല്‍കാ​ന്‍ ബി​സി​സി​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19 ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​നം ദ്രാ​വി​ഡ് ഒ​ഴി​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്നാ​ണ് ബെം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ഡ​യ​ര​ക്ട​റാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. വി​ര​മി​ച്ച ശേ​ഷ​വും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ പി​ന്ന​ണി​യി​ല്‍ മി​സ്റ്റ​ര്‍ കൂ​ളാ​യ ദ്രാ​വി​ഡി​നെ കാ​ണാ​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19 ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ലോ​ക ചാം​പ്യ​ന്‍മാ​രാ​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ചെ​യ​ര്‍മാ​നാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണി​പ്പോ​ൾ. 


വാർത്തകൾ

Sign up for Newsletter



top