07
August 2020 - 1:05 am IST

Download Our Mobile App

Gulf

സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

Published:07 July 2020

കടമ്പാര്‍ മീത്തലെപ്പുര ഹൗസില്‍ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും പരേതയായ ബീഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ ഉമറുല്‍ ഫാറൂഖ് (35) ആണ് പൊള്ളലേറ്റ് മരിച്ചത്

സൗദി: മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കടമ്പാര്‍ മീത്തലെപ്പുര ഹൗസില്‍ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും പരേതയായ ബീഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ ഉമറുല്‍ ഫാറൂഖ് (35) ആണ് പൊള്ളലേറ്റ് മരിച്ചത്. സൗദി അറേബ്യയിലെ സ്വകാര്യകമ്പനിയില്‍ സൂപ്പര്‍ വൈസറായിരുന്ന ഉമറുല്‍ ഫാറൂഖിനെയും ബംഗ്ലാദേശികളായ രണ്ടുപേരെയും താമസസ്ഥലത്തെ ഒന്നാംനിലയില്‍ അടുക്കളഭാഗത്താണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോയ ഉമറുല്‍ ഫാറൂഖ് രാത്രി എട്ടുമണിയോടെ തിരിച്ചെത്തിയതായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉമറുല്‍ ഫാറൂഖ് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. അഞ്ചാം നിലയില്‍ താമസിക്കുന്ന ഉമറുല്‍ ഫാറൂഖ് ബംഗ്ലാദേശികള്‍ താമസിക്കുന്ന ഒന്നാംനിലയില്‍ എത്തിയതും അവിടെ വച്ച് പൊള്ളലേല്‍ക്കാന്‍ ഇടയായതും സംശയമുണര്‍ത്തുന്നുവെന്നും യുവാവിനെ അപായപ്പെടുത്തിയതാണെന്നാണ് കരുതുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ഉമറുല്‍ ഫാറൂഖിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സ്വദേശികളായ നാലുപേരെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ:അനീസ. മക്കള്‍: അബ്ദുല്‍ഖാദര്‍ അജ്ഷല്‍, ഫാത്തിമ, അഷ്‌വ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ അസീസ്, ഇബ്രാഹിം, സിദ്ദിഖ്, മറിയംബി


വാർത്തകൾ

Sign up for Newsletter



top