09
August 2020 - 8:02 pm IST

Download Our Mobile App

World

exam

ചൈനയിൽ വാഴ്സിറ്റി എൻട്രൻസ് പരീക്ഷ

Published:07 July 2020

1.10 കോടി വിദ്യാർഥികളാണ് ഇതിൽ പങ്കെടുക്കുന്നത്. വൈറസ് വ്യാപനം തുടങ്ങിയ ശേഷം ചൈനയിൽ ഇത്രയേറെ പേർക്കു പങ്കാളിത്തമുള്ള ആദ്യ ഇവന്‍റാണിത്.

ബീജിങ്: നീണ്ടകാലത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ശേഷം ചൈനയിൽ നീട്ടിവച്ച യൂണിവേഴ്സിറ്റി എന്‍ട്രൻസ് പരീക്ഷ നടത്തുന്നു; ഇന്നും നാളെയുമായി. 1.10 കോടി വിദ്യാർഥികളാണ് ഇതിൽ പങ്കെടുക്കുന്നത്. വൈറസ് വ്യാപനം തുടങ്ങിയ ശേഷം ചൈനയിൽ ഇത്രയേറെ പേർക്കു പങ്കാളിത്തമുള്ള ആദ്യ ഇവന്‍റാണിത്.

രോഗപ്രതിരോധത്തിന് കർശന വ്യവസ്ഥകൾ പാലിച്ചാണു പരീക്ഷയെന്ന് അധികൃതർ. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. അസുഖമില്ലെന്നതിനു രേഖാമൂലമുള്ള തെളിവും വിദ്യാർഥികളോട് ആ‍വശ്യപ്പെട്ടിട്ടുണ്ട്.

 അവസാന 24 മണിക്കൂറിൽ എട്ടു പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എട്ടും പുറത്തുനിന്നു വന്നവർക്കാണ്. ഇതുവരെ 83,565 കേസുകളാണ് ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്; 4,634 മരണവും.


വാർത്തകൾ

Sign up for Newsletter



top