09
August 2020 - 8:40 pm IST

Download Our Mobile App

Flash News
Archives

World

tiktok.jpg

ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതു പരിഗണനയിൽ: യുഎസ്

Published:07 July 2020

59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് യുഎസ് നീക്കം. ഇന്ത്യയുടെ തീരുമാനം യുഎസിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രമുഖ നേതാക്കൾ ഇതേ പാത യുഎസും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ന്യൂയോർക്ക്: ടിക് ടോക് അടക്കം ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്നത് അമെരിക്കയും പരിഗണിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് യുഎസ് നീക്കം. ഇന്ത്യയുടെ തീരുമാനം യുഎസിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രമുഖ നേതാക്കൾ ഇതേ പാത യുഎസും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ചൈനീസ് സർക്കാർ അവരുടെ സ്വന്തം കാര്യസാധ്യത്തിന് ടിക് ടോക്കിനെ ഉപയോഗിക്കുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയനും ആരോപിച്ചിരുന്നു. 40 ദശലക്ഷം അമെരിക്കക്കാർ ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. നിരവധി കുട്ടികളും യുവാക്കളും ഇതിന്‍റെ ആകർണവലയത്തിലാണ്- ഒബ്രയൻ പറഞ്ഞു.

ടിക് ടോക് അടക്കം കമ്പനിയുടെ മൂന്ന് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിനാൽ 600 കോടി ഡോളറിന്‍റെ നഷ്ടം തങ്ങൾക്കുണ്ടാവുമെന്നാണ് കരുതുന്നതെന്ന് ഈ ആപ്പുകളുടെ ഉടമകളായ ചൈനീസ് ടെക് ഭീമന്മാർ യൂണികോൺ ബൈറ്റ്ഡാൻസ് ലിമിറ്റഡ് പറഞ്ഞതായി ബീജിങ്ങിൽ നിന്നുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾ

Sign up for Newsletter



top