07
August 2020 - 12:15 am IST

Download Our Mobile App

Football

chance-to-conduct-isl-in-kochi

ഐ എസ്എല്‍ കൊച്ചിയില്‍ ?

Published:07 July 2020

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൊച്ചിയില്‍ മാത്രമായി നടത്താന്‍ നീക്കം. കാണികള്‍ ഇല്ലാതെ നടക്കാനാണു സാധ്യത. ആരാധകരെ പ്രവേശിപ്പിക്കാതെ ഏതെങ്കിലും ഒരു നഗരത്തില്‍ തന്നെ ലീഗ് നടത്താന്‍ ആണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്

കൊച്ചി: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൊച്ചിയില്‍ മാത്രമായി നടത്താന്‍ നീക്കം. കാണികള്‍ ഇല്ലാതെ നടക്കാനാണു സാധ്യത. ആരാധകരെ പ്രവേശിപ്പിക്കാതെ ഏതെങ്കിലും ഒരു നഗരത്തില്‍ തന്നെ ലീഗ് നടത്താന്‍ ആണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇതിനാല്‍ കൊറോണ അധികം ബാധിക്കാത്ത നഗരങ്ങളെ തിരഞ്ഞെടുക്കാന്‍ ആണ് സാധ്യത. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ രണ്ട് നഗരങ്ങളെയാണ് ഐഎസ്എല്‍ അധികൃതര്‍ ടൂര്‍ണമെന്റ് നടത്താനായി കണ്ടുവെച്ചിരിക്കുന്നത്.

ഗോവയോ കൊച്ചിയോ ആകും ആ വേദി എന്നാണ് ഇപ്പോള്‍ വിവരങ്ങള്‍. കൂടുതല്‍ സൗകര്യങ്ങള്‍ കൊച്ചിയിലാണ് എന്നത് കൊണ്ട് കൊച്ചിയില്‍ ഐ എസ് എല്‍ നടക്കാനാണ് സാധ്യത കൂടുതല്‍. ഐ എസ് ലെലില്‍ മുഴുവന്‍ ടീമുകളും കൊച്ചിയില്‍ താമസിച്ച് സീസണ്‍ മുഴുവനും ഇവിടെ നിന്ന് തന്നെ പൂര്‍ത്തിയാക്കേണ്ടതായി വരും. നവംബറില്‍ ആണ് ലീഗ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. ആരാധകര്‍ ഇല്ലായെങ്കിലും കൊച്ചിയില്‍ ആണ് ഐ എസ് എല്‍ നടക്കുന്നത് എങ്കില്‍ കേരള ഫുട്‌ബോളിന് അത് ഗുണം ചെയ്യും. പരിശീലനത്തിനു മറ്റുമായി കൂടുത സൗകര്യങ്ങള്‍ ഒരുങ്ങുകയും ഒപ്പം ഭാവിയില്‍ വലിയ ടൂര്‍ണമെന്റുകള്‍ കൊച്ചിയില്‍ എത്താനും ഇത് വഴി ഒരുക്കും.
കഴിഞ്ഞ സീസണിലെ ഐഎസ്എല്‍ ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്.


വാർത്തകൾ

Sign up for Newsletter



top