07
August 2020 - 1:06 am IST

Download Our Mobile App

Football

tottenham-match-review-english-premier-league

ടോട്ടനത്തിനു വിജയം

Published:07 July 2020

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ടോട്ടനത്തിന് വിജയം. എവര്‍ട്ടണെ നേരിട്ട സ്പര്‍സ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സെല്‍ഫ് ഗോളാണ് സ്പര്‍സിന് ജയം നല്‍കിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ടോട്ടനത്തിന് വിജയം. എവര്‍ട്ടണെ നേരിട്ട സ്പര്‍സ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സെല്‍ഫ് ഗോളാണ് സ്പര്‍സിന് ജയം നല്‍കിയത്. ലോക ഫുട്‌ബോളിലെ മികച്ച പരിശീലകരില്‍ രണ്ട് പേരായ മൗറീഞ്ഞോയും ആഞ്ചലോട്ടിയും നേര്‍ക്കുനേര്‍ വന്ന മത്സരം എന്നാല്‍ അത്ര ആവേശകരമായിരുന്നില്ല. ആദ്യ പകുതിയിലാണ് സെല്‍ഫ് ഗോള്‍ പിറന്നത്.

മത്സരത്തില്‍ 24-ാംം മിനിറ്റില്‍ ആയിരുന്നു സെല്‍ഫ് ഗോള്‍. മൈക്കിള്‍ കീനിന്റെ വകയായിരുന്നു സെല്‍ഫ്.  ഈ വിജയത്തോടെ സ്പര്‍സ് 48 പോയന്റുമായി എട്ടാം സ്ഥാനത്ത് എത്തി. 44 പോയന്റുമായി എവര്‍ട്ടണ്‍ 11ആം സ്ഥാനത്താണ് ഉള്ളത്. ലിവര്‍പൂള്‍ നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നു.

ഇന്ന് പ്രീമിയര്‍ ലീഗില്‍ നിര്‍ണായക പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടുന്ന ചെല്‍സിക്ക് ഒപ്പം രണ്ട് പ്രധാന മധ്യനിര താരങ്ങള്‍ ഉണ്ടാകില്ല. കൊവാസിച്ചും കാന്റെയും ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല എന്ന് പരിശീലകന്‍ ലമ്പാര്‍ഡ് തന്നെയാണ് അറിയിച്ചത്. വാറ്റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ ഏറ്റ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് കാന്റെയും പ്രശ്‌നം. കാന്റെ ഒരാഴ്ച എങ്കിലും പുറത്തിരിക്കും.
വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ ആയിരുന്നു കൊവാച്ചിന് പരിക്കേറ്റത്. താരം പരിശീലനം പുനരാരംഭിച്ചു എങ്കിലും ഇന്ന് ഉണ്ടാകില്ല. യുവതാരം തിമോരിയും പരിക്ക് കാരണം ടീമില്‍ ഉണ്ടാകില്ല എന്ന് ലംപാര്‍ഡ് പറഞ്ഞു. എന്നാല്‍ കാന്റെയുടെ അഭാവത്തില്‍ ജോര്‍ഗീഞ്ഞോ തിരികെ ആദ്യ ഇലവനില്‍ എത്തുമോ എന്ന് ലംപാര്‍ഡ് വ്യക്തമാക്കിയില്ല. ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോരാട്ടത്തില്‍ ഉള്ള ചെല്‍സിക്ക് ഇന്ന് വിജയം നിര്‍ബന്ധമാണ്.


വാർത്തകൾ

Sign up for Newsletter



top