13
August 2020 - 9:56 pm IST

Download Our Mobile App

National

pratap

കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി ക്വാറന്‍റൈനിൽ

Published:07 July 2020

ബാലസോറിലെ നീലഗിരി എംഎൽഎയായ സുകാന്ത കുമാർ നായകിനാണ് കഴിഞ്ഞദിവസം കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിൽ ഇദ്ദേഹവുമായി വേദി പങ്കിട്ടിരുന്നു സാരംഗി.

ഭുവനേശ്വർ: കൊവിഡ് 19 സ്ഥിരീകരിച്ച ഒഡീശ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ടതിനെത്തുടർന്നു കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രതാപ് സാരംഗി സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചു. ബാലസോറിലെ നീലഗിരി എംഎൽഎയായ സുകാന്ത കുമാർ നായകിനാണ് കഴിഞ്ഞദിവസം കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിൽ ഇദ്ദേഹവുമായി വേദി പങ്കിട്ടിരുന്നു സാരംഗി.

ഒഡീശയിൽ കൊവിഡ് 19 ബാധിക്കുന്ന ആദ്യ എംഎൽഎയാണ് നായക്. ഭൂവനേശ്വറിലും ബാലസോറിലും ചില യോഗങ്ങളിലാണ് സാരംഗിയും നായകും വേദി പങ്കിട്ടത്. കൂടാതെ ബാലസോർ മുൻ എംഎൽഎ മദൻമോഹൻ ദത്തയുടെ സംസ്കാരച്ചടങ്ങിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു. ബാലസോറിലെ കൊവിഡ് 19 പ്രത്യേക ആശുപത്രിയിൽ ചികിത്സയിലാണ് നായക്.


വാർത്തകൾ

Sign up for Newsletter



top