06
August 2020 - 6:08 pm IST

Download Our Mobile App

Kerala

mullapally.jpg

സ്വപ്‌ന സുരേഷിനെ എന്തിനാണ് നിയമിച്ചതെന്ന്  വൈകിട്ട് പത്രസമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രി പറയണം: മുല്ലപ്പള്ളി രാമചന്ദ്രൻ 

Published:07 July 2020

കണ്ണടച്ച് പാൽ കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിയുടേത്. ആയിരം ചോദ്യങ്ങൾ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുകയാണ്.സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നീളുന്നത്.

തിരുവനന്തപുരം : സ്വപ്‌ന സുരേഷിനെ എന്തിനാണ് നിയമിച്ചതെന്ന്  വൈകിട്ട് പത്രസമ്മേളനം നടത്തുമ്പോൾ പറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് ആയിരം ചോദ്യങ്ങൾ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഉയരുകയാണെന്ന് സ്വപ്‌നാ സുരേഷിനെ എന്തിനാണ് നിയമിച്ചതെന്ന് വൈകിട്ട് പത്രസമ്മേളനം നടത്തുമ്പോൾ  മുഖ്യമന്ത്രി  വ്യക്തമാക്കണം.

മുഖ്യമന്ത്രി നിസാരഭാവത്തിലാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഇത്തരമൊരു നിയമനം അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. ഇത് നിസാരമായി കാണരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കണ്ണടച്ച് പാൽ കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിയുടേത്.

ആയിരം ചോദ്യങ്ങൾ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുകയാണ്.സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നീളുന്നത്. വിവാദ നായിക എകെജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കയറിയിറങ്ങാറുണ്ടെന്നാണ് വിവരങ്ങളാണ് പുറത്തു വരുന്നത്. ഇന്റലിജൻസ് ബ്യൂറോയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണവും ഇവരുടെ മേലുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
 


വാർത്തകൾ

Sign up for Newsletter



top