06
August 2020 - 3:36 pm IST

Download Our Mobile App

Kerala

k-m-mani-shared-a-good-political-views-says-jose-k-mani

കെ.എം. മാണി പകര്‍ന്നു നല്‍കിയത് കാരുണ്യത്തിന്റെ രാഷ്ട്രീയം: ജോസ് കെ. മാണി

Published:07 July 2020

കെ.എം. മാണിയുടെ ഓര്‍മക്കായി യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം: കെ.എം. മാണി പകര്‍ന്നു നല്‍കിയത് കാരുണ്യത്തിന്റെ രാഷ്ട്രീയമായിരുന്നുവെന്ന് ജോസ് കെ. മാണി എം.പി. കെ.എം. മാണിയുടെ ഓര്‍മക്കായി യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വേദനിക്കുന്നവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും കര്‍ഷകന്റെയും വേദനയകറ്റാന്‍ ലഭിച്ച അവസരങ്ങളൊക്കെ പരമാവധി പ്രയോജനപ്പെടുത്തി മാതൃക കാണിച്ച നേതാവായിരുന്നു കെ.എം.മാണിയെന്നും കര്‍ഷകതൊഴിലാളി പെന്‍ഷനും, കര്‍ഷക പെന്‍ഷനും, കാരുണ്യയും, റബ്ബര്‍വില സ്ഥിരതാ പദ്ധതിയുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണെന്നും കെ.എം. മാണി കാണിച്ചുതന്ന കാരുണ്യത്തിന്റെ രാഷ്ട്രീയം യൂത്ത്ഫ്രണ്ട് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അഭിമാനമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. 
യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഡയാലിസിസ് കിറ്റുകളുടെ വിതരണം നിര്‍വ്വഹിച്ചത്. കെ.എം മാണിയുടെ ഓര്‍മ്മക്കായി യൂത്ത്ഫ്രണ്ട് ജില്ലാ കമ്മറ്റി കഴിഞ്ഞവര്‍ഷം കോട്ടയം മെഡിക്കല്‍ കോളേജിന് 49 (നാല്പ്പത്തിയൊമ്പത്) വീല്‍ചെയറുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

ദുരിത കാലത്ത് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റ് യുവജന സംഘടനകള്‍ക്ക് മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു. 

ചിത്രം:
യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റി നല്‍കുന്ന ഡയാലിസിസ് കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top