06
August 2020 - 6:12 pm IST

Download Our Mobile App

Kerala

ashiq.jpg

സ്വർണക്കടത്ത് കേസ് : ആഷിക് അബുവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി

Published:07 July 2020

ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ രീതിയിൽ  മറുപടി നൽകി മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി

മലപ്പുറം: ബാർക്കോഴ കേസിൽ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ രീതിയിൽ  മറുപടി നൽകി മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ #എന്റെ_വക_ഒരു_പവൻ #gold_challenge #aashiq_abu എന്നാണ് പി.കെ. ഫിറോസിന്റെ് പോസ്റ്റ് 

ബാർ കോഴക്കേസിന്റെ സമയത്ത് അഷിക് അബു ഇട്ട പോസ്റ്റ് ഇങ്ങനെ: അഷ്ടിക്കു വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാർ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500 സൈബർ ലോകത്ത് വലിയ പ്രതികരണമാണ് അന്ന് ഈ പോസ്റ്റിന് കിട്ടിയത്.  അതിനു പകരമായിട്ടാണ് പി.കെ. ഫിറോസ് എന്റെ വക ഒരു പവൻ പോസ്റ്റിട്ടിരിക്കുന്നത്.

സ്വർണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.  ഈ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെ ഉന്നം വച്ചുകൊണ്ടുള്ള പി.കെ ഫിറോസിന്റെ പോസ്റ്റ്  വയറലാകുന്നത്.
 


വാർത്തകൾ

Sign up for Newsletter



top