ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 July 2020
കോട്ടയം: ഈരാറ്റുപേട്ട ടൗണിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തീക്കോയി പുതനപ്ര കുന്നേൽ ബേബിയുടെ മകൻ എബിൻ ആണ് മരിച്ചത്. അൽ മദീന ഹോട്ടലിനു മുന്നിലായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി 10 മണിയോടെ അരുവിത്തുറ ഭാഗത്തു നിന്നും വരികയായിരുന്ന എബിൻ ഓടിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.
ഉടൻ തന്നെ പിഎംസി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. വർക് ഷോപ്പ് ജീവനക്കാരനായിരുന്നു മരിച്ച എബിൻ.