06
August 2020 - 6:59 pm IST

Download Our Mobile App

Kerala

sabarinath.jpg

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ ശബരീനാഥൻ എംഎൽഎയും

Published:07 July 2020

വിസിറ്റിംഗ് കാർഡ് ഒന്ന് കാണണം.സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യൽ ഇമെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ നമ്പർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ ആരോപണങ്ങളുമായി ശബരീനാഥൻ എംഎൽഎ. സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നയുടെ വിസിറ്റിംഗ് കാർഡ് കാണിച്ചുകൊണ്ടാണ്  തന്റെ പരിഹാസ്യ രൂപേണയുള്ള കുറിപ്പ്.  

കേരള സർക്കാരിന്റെ സ്‌പേസ് പാർക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടർഹൗസ് കൂപ്പഴേസ് മുഖാന്തരം ഓപ്പറേഷൻസ് മാനേജർ തസ്തികയിൽ ഇന്റർവ്യൂയില്ലാതെ ഉന്നത ശമ്പളത്തിൽ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാർഡ് ഒന്ന് കാണണം.സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യൽ ഇമെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ നമ്പർ , സെക്രട്ടറിയേറ്റിനു എതിർവശം കിഫ്ബി ബിൽഡിംഗിൽ വിശാലമായ ഓഫീസ് എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്നാണ് ശബരിനാഥൻ പങ്കുവെച്ചു കുറിപ്പിൽ സൂചിപ്പിക്കുന്നത്.
 


വാർത്തകൾ

Sign up for Newsletter



top