10
August 2020 - 11:07 am IST

Download Our Mobile App

Bollywood

sushant-sanjay.jpg

നാല് ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് ബൻസാലി

Published:07 July 2020

മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ബൻസാലിയുടെ ചില ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നടൻ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ബൻസാലിയുടെ ചില ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇക്കാരണത്താലാണ് ബൻസാലിയെ ചോദ്യം ചെയ്തത്. തന്‍റെ നാല് ചിത്രങ്ങളിൽ നായകനാക്കാൻ തീരുമാനിച്ചെങ്കിലും താരത്തിന് മറ്റു തിരക്കുകൾ ഉണ്ടായിരുന്നതു കൊണ്ടും ഡേറ്റ് ലഭിക്കാതിരുന്നതിനാലുമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് ബൻസാലി പൊലീസിന് നൽകിയ മൊഴി.

തന്‍റെ പ്രൊജക്ടിനായി ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ തെരഞ്ഞെടുത്തതെന്ന് ബൻസാലി വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ജൂൺ 14 നാണ് മുംബൈയിലെ ഫ്ലാറ്റിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


വാർത്തകൾ

Sign up for Newsletter



top