13
August 2020 - 2:10 pm IST

Download Our Mobile App

Kerala

ksrtc

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് ആരംഭിക്കുന്നു

Published:07 July 2020

സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ റൂട്ടില്‍ അവരവരുടെ ഓഫീസിന് സമീപം ഇറക്കുകയും അവിടെ നിന്ന് തിരിച്ചു എടുക്കുകയും ചെയ്യും. ബോണ്ട് സംവിധാനം വേണ്ട സ്ഥിര യാത്രക്കാര്‍ 10, 20, 25 ദിവസം എന്ന കണക്കില്‍ മുന്‍കൂട്ടി പണം അടച്ച് ഡിപ്പോയില്‍ നിന്ന് ബോണ്ട് ടിക്കറ്റുകള്‍ കൈപ്പറ്റണം. യാത്രയില്‍ കാര്‍ഡ് ബസ്സില്‍ കാണിച്ചാല്‍ മതി.

തൃശൂര്‍: സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ ബോണ്ട് സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതിനുള്ള രജിസ്ട്രേഷന്‍ ഗുരുവായൂര്‍ യൂണിറ്റില്‍ ആരംഭിച്ചു. കൊവിഡ് രോഗ പശ്ചാത്തലത്തില്‍ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കുന്നതിനു കൂടിയാണ് ബോണ്ട് സര്‍വീസ്. ജോലിക്കാരെ ഉദേശിച്ചാണ് ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) നോണ്‍സ്റ്റോപ്പ് ബസ്സുകള്‍ സര്‍വീസ് നടത്തുക.

സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ റൂട്ടില്‍ അവരവരുടെ ഓഫീസിന് സമീപം ഇറക്കുകയും അവിടെ നിന്ന് തിരിച്ചു എടുക്കുകയും ചെയ്യും. ബോണ്ട് സംവിധാനം വേണ്ട സ്ഥിര യാത്രക്കാര്‍ 10, 20, 25 ദിവസം എന്ന കണക്കില്‍ മുന്‍കൂട്ടി പണം അടച്ച് ഡിപ്പോയില്‍ നിന്ന് ബോണ്ട് ടിക്കറ്റുകള്‍ കൈപ്പറ്റണം. യാത്രയില്‍ കാര്‍ഡ് ബസ്സില്‍ കാണിച്ചാല്‍ മതി.

ഇടയ്ക്ക് സ്റ്റോപ്പുകള്‍ ഉണ്ടാകുന്നതല്ല. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും. കൂടാതെ ഇവര്‍ക്ക് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍-പറവൂര്‍ വഴി എറണാകുളം, ഗുരുവായൂര്‍-കുന്നംകുളം വഴി തൃശൂര്‍, ഗുരുവായൂര്‍-പട്ടാമ്പി വഴി പാലക്കാട് എന്നീ മൂന്ന് റൂട്ടുകളിലാണ് ബോണ്ട് സര്‍വീസ് ആരംഭിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2556450, 9188526751.


വാർത്തകൾ

Sign up for Newsletter



top