07
August 2020 - 12:50 am IST

Download Our Mobile App

Other news

kerala-volleyball-player-najimudheen-asks-for-help

ക​രു​ണ​യ്ക്കാ​യി ന​ജി​മു​ദ്ദീ​ന്‍ കൈ ​നീ​ട്ടു​ന്നു

Published:08 July 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

വോ​ളി​ബോ​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച​തെ​ല്ലാം രോ​ഗം ഭേ​ദ​മാ​കു​ന്ന​തി​നു വേ​ണ്ടി ചെ​ല​വ​ഴി​ച്ചു, കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി വ​ലി​യ ദ​യ​നീ​യ​മാ​ണ്. സ​ര്‍ക്കാ​രി​നു​മു​ന്നി​ല്‍ കൈ ​നീ​ട്ടു​ക​യ​ല്ലാ​തെ വേ​റെ നി​വൃ​ത്തി​യി​ല്ല- ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മു​ന്‍ സം​സ്ഥാ​ന ജൂ​നി​യ​ര്‍ വോ​ളി താ​ര​വും കാ​സ​ര്‍ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​യു​മാ​യ ന​ജി​മു​ദ്ദീ​ന്‍ വേ​ദ​ന​യോ​ടെ മെ​ട്രൊ വാ​ര്‍ത്ത​യോ​ട് പ​റ​ഞ്ഞു.

കൊ​ച്ചി: വോ​ളി​ബോ​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച​തെ​ല്ലാം രോ​ഗം ഭേ​ദ​മാ​കു​ന്ന​തി​നു വേ​ണ്ടി ചെ​ല​വ​ഴി​ച്ചു, കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി വ​ലി​യ ദ​യ​നീ​യ​മാ​ണ്. സ​ര്‍ക്കാ​രി​നു​മു​ന്നി​ല്‍ കൈ ​നീ​ട്ടു​ക​യ​ല്ലാ​തെ വേ​റെ നി​വൃ​ത്തി​യി​ല്ല- ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മു​ന്‍ സം​സ്ഥാ​ന ജൂ​നി​യ​ര്‍ വോ​ളി താ​ര​വും കാ​സ​ര്‍ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​യു​മാ​യ ന​ജി​മു​ദ്ദീ​ന്‍ വേ​ദ​ന​യോ​ടെ മെ​ട്രൊ വാ​ര്‍ത്ത​യോ​ട് പ​റ​ഞ്ഞു. കാ​സ​ര്‍കോ​ഡ​ന്‍ വോ​ളി​യു​ടെ ക​റു​ത്ത മു​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന വെ​ള്ള​രി​ക്കു​ണ്ട് ക​ല്ലം​ചി​റ​യി​ലെ ന​ജി​മു​ദ്ദീ​ന്‍ ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ത​ക​രാ​റി​ലാ​യ വൃ​ക്ക​ക​ള്‍ മാ​റ്റി​വ​ച്ചാ​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് ന​ജി​മു​ദ്ദീ​ന് തി​രി​കെ എ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്നു. വൃ​ക്ക​ക​ള്‍ ന​ല്‍കാ​ന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​യാ​റാ​ണ്. 

എ​ന്നാ​ല്‍, അ​തി​നു​വേ​ണ്ടി വ​രു​ന്ന സാ​മ്പ​ത്തി​ക ചെ​ല​വ് വ​ഹി​ക്കാ​ന്‍ ന​ജി​മു​ദ്ദീ​ന്‍റെ കു​ടും​ബ​ത്തി​ന് നി​വൃ​ത്തി​യി​ല്ല.  അ​തു​കൊ​ണ്ട് സ​ര്‍ക്കാ​ര്‍ സ​ഹാ​യം അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ആ ​കു​ടും​ബ​ത്തി​നു​ള്ള​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ചു​വെ​ങ്കി​ലും രോ​ഗ​മു​ക്തി​യു​ണ്ടാ​യി​ല്ല. നാ​ട്ടി​ലെ​യും ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ​യും വോ​ളി​ബോ​ള്‍ കോ​ര്‍ട്ടു​ക​ളി​ലെ മി​ന്നും പ്ര​തി​ഭ​യാ​യി​രു​ന്നു ന​ജി​മു​ദ്ദീ​ന്‍. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​ര്‍ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.  ക​ല്ല​ഞ്ചി​റ​യി​ലെ പ​രേ​ത​നാ​യ ത​ല​യി​ല്ല​ത്ത് അ​സൈ​നാ​ര്‍ -മ​റി​യു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​ജി​മു​ദ്ദീ​ന് ഇ​പ്പോ​ള്‍ 35 വ​യ​സു​ണ്ട്.  

ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്ന് ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് ചി​കി​ത്സ തു​ട​രു​ക​യാ​ണ്.  ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് കാ​സ​ര്‍ഗോ​ഡ​ന്‍ വോ​ളി​യി​ല്‍ ത​ന്‍റെ​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച് ഒ​രു​പാ​ട് കാ​ലം ക​ളി​ക്ക​ളം ഭ​രി​ച്ച താ​ര​പ്ര​തി​ഭ​യാ​ണ് ന​ജി​മു​ദ്ദീ​ന്‍.  

ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ലു​ള്‍പ്പ​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ കൂ​ടെ ക​ളി​ച്ച് പ്ര​തി​ഭ തെ​ളി​യി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി​യ താ​ര​മാ​ണ്. ബ്ര​സീ​ല്‍, ഇ​റ്റ​ലി,സെ​ര്‍ബി​യ, യു​എ​ഇ, ഇ​റാ​ന്‍,ഒ​മാ​ന്‍, തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വോ​ളി താ​ര​ങ്ങ​ള്‍ക്കൊ​പ്പം മാ​റ്റു​ര​ച്ച താ​ര​മാ​ണ് ന​ജി​മു​ദ്ദീ​ന്‍. 1997ല്‍ ​പ്ര​ഥ​മ കേ​ര​ള​ഗെ​യിം​സി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്ത് കാ​സ​ര്‍ഗോ​ഡി​നു വേ​ണ്ടി ക​ളി ആ​രം​ഭി​ച്ചു. പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ ജൂ​നി​യ​ര്‍, യൂ​ത്ത്, സീ​നി​യ​ര്‍ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ കാ​സ​ര്‍ഗോ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. 

2000ല്‍ ​സം​സ്ഥാ​ന ജൂ​നി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കാ​സ​ര്‍ഗോ​ഡി​നെ കി​രീ​ട​മ​ണി​യി​ക്കു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്കു വ​ഹി​ച്ചു. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് സം​സ്ഥാ​ന ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ന്‍ ല​ഭി​ച്ചു. 1998ല്‍ ​ത​മി​ഴ് നാ​ട്ടി​ല്‍ ന​ട​ന്ന ദേ​ശീ​യ ജൂ​നി​യ​ര്‍ വോ​ളി​ബോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ളം സെ​മി​യി​ലെ​ത്തി​യ​പ്പോ​ള്‍ നി​ര്‍ണാ​യ​ക പ്ര​ക​ട​നം ന​ട​ത്തി​യ​ത് ന​ജി​മു​ദ്ദീ​നാ​ണ്.  വാ​റ​ങ്ക​ലി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍ വാ​ഴ്‌​സി​റ്റി വോ​ളി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്‌​സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. 2004-ല്‍ ​ഇ​ടു​ക്കി​യി​ല്‍ വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കാ​സ​ര്‍ഗോ​ഡി​നെ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. തു​ട​ര്‍ച്ച​യാ​യി 10 വ​ര്‍ഷം കാ​സ​ര്‍ഗോ​ഡ് സീ​നി​യ​ര്‍ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. ഇ​തി​ല്‍ ആ​റു ത​വ​ണ നാ​യ​ക​നാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് അ​ദ്ദേ​ഹം യു​എ​ഇ​യി​ലെ​ത്തി​യ​ത്. അ​വ​ര്‍ക്കു​വേ​ണ്ടി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. പി​ന്നീ​ട് പ്ര​ഫ​ഷ​ണ​ല്‍ വോ​ളി ക്ല​ബ്ബാ​യ അ​ല്‍ജ​സീ​റ ടീ​മി​ലെ​ത്തി മി​ക​വു തു​ട​ര്‍ന്നു. ഇ​വി​ടെ​വ​ച്ച് 2017ല്‍ ​ന​ജി​മു​ദ്ദീ​ന് വൃ​ക്ക​രോ​ഗം പി​ടി​പെ​ടു​ന്ന​ത്. ഒ​രു വ​ര്‍ഷ​ത്തോ​ളം ഗ​ള്‍ഫി​ല്‍ ത​ന്നെ ചി​കി​ത്സ ന​ട​ത്തി. എ​ന്നാ​ല്‍, എ​ന്താ​ണ് യ​ഥാ​ര്‍ഥ രോ​ഗ​മെ​ന്നു ക​ണ്ടു​പി​ടി​ച്ചി​ല്ല. ഇ​തോ​ടെ നാ​ട്ടി​ലെ​ത്തി രോ​ഗം ക​ണ്ടു​പി​ടി​ച്ചു, ചി​കി​ത്സ തു​ട​ങ്ങി. 

എ​ന്നാ​ല്‍, ക്ര​മേ​ണ രോ​ഗം വ​ഷ​ളാ​വു​ക​യു​മാ​യി​രു​ന്നു. ഒ​ന്‍പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ വോ​ളി​ബോ​ള്‍ ത​ട്ടി​ത്തു​ട​ങ്ങി​യ ന​ജി​മു​ദ്ദീ​ന്‍ കേ​ര​ള​ത്തി​ന്‍റെ വ​ലി​യ സ്വ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ സ​ര്‍ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലും സ​ഹാ​യ​വു​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ ​കു​ടും​ബം. അ​മ്മ​യും അ​ഞ്ചു സ​ഹോ​ദ​ന​ങ്ങ​ളു​മ​ട​ങ്ങി​യ​താ​ണ് ന​ജീ​മു​ദ്ദീ​ന്‍റെ കു​ടും​ബം. വാ​പ്പ നേ​ര​ത്തെ മ​രി​ച്ചു പോ​യി. കാ​സ​ര്‍ഗോ​ഡ് വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു മു​ന്നി​ട്ടി​റ​ങ്ങി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top