10
August 2020 - 10:53 am IST

Download Our Mobile App

Special

elephant

പാരി ഇനി അനാഥനല്ല, കൂട്ടിന് ഈ വല്യേട്ടനുണ്ട്...

Published:08 July 2020

പോഷകാഹാരക്കുറവും രോഗങ്ങളും അലട്ടിയിരുന്നു പാരിയെ. അനാഥാലയത്തിലെ മരുന്നും ഭക്ഷണവും അവനെ ആരോഗ്യവാനാക്കി. ഒപ്പം ആരോരുമില്ലാത്ത പാരിക്ക് അവിടെയൊരു വല്യേട്ടനെയും കിട്ടി, പത്തു വയസിന്‍റെ മൂപ്പുള്ള സറുവയെന്ന മറ്റൊരു അനാഥൻ.

ബന്ധുക്കളിൽ നിന്നു വേർപെട്ട് അനാഥാലയത്തിലെത്തുമ്പോൾ ഒരു വയസിൽ താഴെയായിരുന്നു പാരിയുടെ പ്രായം. പോഷകാഹാരക്കുറവും രോഗങ്ങളും അലട്ടിയിരുന്നു പാരിയെ. അനാഥാലയത്തിലെ മരുന്നും ഭക്ഷണവും അവനെ ആരോഗ്യവാനാക്കി. ഒപ്പം ആരോരുമില്ലാത്ത പാരിക്ക് അവിടെയൊരു വല്യേട്ടനെയും കിട്ടി, പത്തു വയസിന്‍റെ മൂപ്പുള്ള സറുവയെന്ന മറ്റൊരു അനാഥൻ.

ഇരുവരും തമ്മിലുള്ള അടുപ്പത്തിന്‍റെ കഥ  കെനിയയിലെ ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ്  സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളിലും അനാഥത്വവും ഒറ്റപ്പെടലുമൊക്കെയുണ്ടെന്നും അത്തരം സാഹചര്യങ്ങളെ അവയെങ്ങനെയാണ് നേരിടുന്നതെന്നും ലോകമറിഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവച്ച ആനക്കുട്ടികളുടെ കഥ ഇതിനകം നേടിയത് 900 ഷെയറുകൾ, 11000 ലൈക്കുകൾ.

ഒറ്റപ്പെട്ടുപോകുന്നതും പരുക്കേറ്റതുമായ മൃഗങ്ങളുടെ സംരക്ഷണത്തിനായി കെനിയയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് . 2016ലാണ് ഒറ്റപ്പെട്ടുപോയ പാരി എന്ന ആനക്കുട്ടിയെ ട്രസ്റ്റിനു ലഭിക്കുന്നത്. ട്രസ്റ്റിന്‍റെ സംരക്ഷണയിൽ പാരി വളർന്നപ്പോൾ, ആരോഗ്യം മെച്ചപ്പെടുന്ന ആനകളെ പുനരധിവസിപ്പിക്കുന്ന ഇതുംബ റീ ഇന്‍റഗ്രേഷൻ യൂണിറ്റിലേക്കു മാറ്റി അവനെ. കെനിയയിലെ തന്നെ സാവോ ഈസ്റ്റ് നാഷണൽ പാർക്കിനോടു ചേർന്നാണ് ഇതുംബ റീ ഇന്‍റഗ്രേഷൻ യൂണിറ്റ്.

മൂന്നു വയസിനു മുകളിലുള്ളതും എന്നാൽ, സംരക്ഷണം ആവശ്യമുള്ളതുമായ ആനകളെയാണ് ഇവിടെ ട്രസ്റ്റിന്‍റെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നത്. 2018ലാണ് പാരിയെ ഇവിടേക്കു മാറ്റിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന സറുവ എന്ന തീർത്തും കുട്ടിയായ പാരിയുടെ കരുതൽ സ്വയമേറ്റെടുക്കുകയായിരുന്നു.

വൈകാതെ സറുവയെ വനത്തിലേക്കു തുറന്നുവിട്ടെങ്കിലും അടിക്കടി തിരികെയെത്തുന്ന ഈ ആന പാരിയുൾപ്പെടെ പുനരധിവാസ കേന്ദ്രത്തിലെ ആനകൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. സറുവയുടെ ഓരോ വരവും പാരിക്ക് വലിയ സന്തോഷം നൽകുന്നതായി ട്രസ്റ്റ് അധികൃതർ. പാരിയും സറുവയും ചേർന്നു നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ട്രസ്റ്റ് ഇരുവരുടെയും കഥ പങ്കുവച്ചത്.


വാർത്തകൾ

Sign up for Newsletter



top