06
August 2020 - 3:25 pm IST

Download Our Mobile App

National

RAMAYANAM.jpg

ഷി ജിൻ പിംഗിന് രാമായണത്തിന്‍റെ കോപ്പി അയച്ചു കൊടുത്ത് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി 

Published:08 July 2020

അധിനിവേശ ഭ്രമമായിരുന്നു രാവണന്റെ അന്ത്യം കുറിച്ചതെന്ന് സന്ദേശമാണ് ഇതിലൂടെ താൻ  നൽകാൻ ഉദ്ദേശിക്കുന്ന
തെന്ന് മന്ത്രി 

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്‍റ്  ഷി ജിൻ പിംഗിന് പ്രതീകാത്മകമായി രാമായണത്തിന്‍റെ കോപ്പി അയച്ചു കൊടുത്ത് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ്. അതിർത്തി സംഘർഷത്തെ തുടർന്നാണ് മന്ത്രി ഇത് ചെയ്‌തെന്നും അധിനിവേശ ഭ്രമമായിരുന്നു രാവണന്‍റെ അന്ത്യം കുറിച്ചതെന്ന സന്ദേശമാണ് ഇതിലൂടെ താൻ ചൈനീസ് പ്രസിഡന്‍റിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അനിതരസാധാരണമായ ബുദ്ധി ശക്തിയ്ക്കും കായിക ശേഷിയ്ക്കും ഉടമയായിരുന്നു രാവണൻ. പക്ഷേ, അധിനിവേശ ഭ്രമം അദ്ദേഹത്തിന് വിനയായി. രാവണന്‍റെ പതനത്തിന് കാരണമായ ഭാഗങ്ങൾ മനസ്സിരുത്തി വായിക്കാൻ താൻ ചൈനീസ് പ്രസിഡന്‍റിനോട് ആവശ്യപ്പെടുകയാണെന്നും സത്പാൽ മഹാരാജ് പറയുന്നു. ഇന്ത്യക്ക് മാത്രമല്ല മറ്റ് അയൽ രാജ്യങ്ങളായ ജപ്പാനും ഫിലിപ്പീൻസിനും റഷ്യയ്ക്കുമൊക്കെ ചൈനയുടെ കൈയ്യേറ്റ നയം ശല്യമാണെന്നും അദ്ദേഹം  പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top