06
August 2020 - 3:48 pm IST

Download Our Mobile App

National

KANPUR.jpg

പൊലീസുകാർ കൊല്ലപ്പെട്ട സംഭവം: അധോലോക നേതാവിന് വിവരം നൽകിയ പൊലീസുകാർ അറസ്റ്റിൽ

Published:08 July 2020

ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കാൺപൂരിൽ വികാസ് ദുബെയുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഇരുവരും പങ്കെടുത്തിരുന്നു.

ലഖ്‌നോ:കാൺപൂരിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം അധോലോക നേതാവിന് വിവരം നൽകിയ പൊലീസുകാർ അറസ്റ്റിൽ ഏറ്റുമുട്ടലിനെ കുറിച്ച് അധോലോക നേതാവ് വികാസ് ദുബെക്ക് വിവരം നൽകിയ പൊലീസുകാരെയാണ്  അറസ്റ്റ് ചെയ്തത്. ചൗബേപുർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിനയ് തിവാരിയും എസ്.ഐ കെ.കെ ശർമയുമാണ് അറസ്റ്റിലായത്.

ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കാൺപൂരിൽ വികാസ് ദുബെയുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഇരുവരും പങ്കെടുത്തിരുന്നു. റെയ്ഡിനിടെ സംഘർഷമുണ്ടായപ്പോൾ ഇരുവരും തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. റെയ്ഡിനെക്കുറിച്ച് വികാസ് ദുബെക്ക് വിവരം നൽകിയത് ഇവരാണ്.
 


വാർത്തകൾ

Sign up for Newsletter



top