07
August 2020 - 1:19 am IST

Download Our Mobile App

Food

mask

കൊറോണയോട് ഗോ പറ‍യാൻ 'മാസ്ക് പൊറോട്ട'

Published:08 July 2020

ഇപ്പോഴിതാ മാസ്കിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നാട്ടുകാർക്ക് മനസിലാക്കി കൊടുക്കാൻ വേറിട്ട ഒരു രീതിയുമായെത്തിയിരിക്കുകയാണ് ഒരു ഹോട്ടലുടമ. ടെംപിൾ സിറ്റി എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ കെ.എൽ ഹരികുമാറാണ് മാസ്ക് പൊറോട്ട എന്ന ആശയത്തിന് പിന്നിൽ.

മധുര: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിയതോടെ മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യം പല രീതിയിലൂടെ അധികൃതർ ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ മാസ്കിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നാട്ടുകാർക്ക് മനസിലാക്കി കൊടുക്കാൻ വേറിട്ട ഒരു രീതിയുമായെത്തിയിരിക്കുകയാണ് ഒരു ഹോട്ടലുടമ. ടെംപിൾ സിറ്റി എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ കെ.എൽ ഹരികുമാറാണ് മാസ്ക് പൊറോട്ട എന്ന ആശയത്തിന് പിന്നിൽ.

ചൊവ്വാഴ്ച രാവിലെയാണ് ഇങ്ങനെയൊരു ആശയമുണ്ടായതെന്നും ഉച്ചയോടെ തന്നെ ഈ പൊറോട്ട ആളുകളിലേക്ക് എത്തിക്കാനും കഴിഞ്ഞെന്ന് ഇദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും ആളുകളിൽ അവബോധം സൃഷ്ടിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നും കുമാർ പറഞ്ഞു. പൊറോട്ടയുടെ രൂപത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും ചേരുവകളെല്ലാം ഒന്നു തന്നെയാണെന്നും ഇവർ പറയുന്നു.

ആദ്യ ദിവസം തന്നെ നിരവധി ഓർഡറുകളാണ് മാസ്ക് പൊറോട്ടയ്ക്ക് ലഭിച്ചത്. മാസ്ക് പൊറോട്ടയുടെ ആരാധകരിൽ ഏറെയും കുട്ടികളാണ്. ഒരു സെറ്റ് പൊറോട്ടയ്ക്ക് 50 രൂപയാണ് വില. മധുരയിൽ കുറേയധികം ആളുകൾ മാസ്ക് ധരിക്കുന്നില്ല. പക്ഷേ എല്ലാവർക്കും പൊറോട്ട ഇഷ്ടമാണ് താനും. അതുകൊണ്ടാണ് അവബോധത്തിനായി പൊറോട്ട തന്നെ തെരഞ്ഞെടുത്തതെന്നും കുമാർ കൂട്ടിച്ചേർത്തു.

 


വാർത്തകൾ

Sign up for Newsletter



top