10
August 2020 - 11:39 am IST

Download Our Mobile App

Market

Gold

ച​രി​ത്രം തി​രു​ത്തി വീ​ണ്ടും സ്വ​ർ​ണം മു​ന്നോ​ട്ട്

Published:08 July 2020

പ​വ​ന് 36,320 രൂ​പ​യാ​യി. പ​വ​ന്‍റെ വി​ല​യി​ല്‍ ഇ​ന്ന​ലെ 200 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഗ്രാ​മി​ന് 25 രൂ​പ​കൂ​ടി 4,540 രൂ​പ​യു​മാ​യി.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​ര്‍ണ​വി​ല വീ​ണ്ടും ച​രി​ത്രം തി​രു​ത്തി മു​ന്നോ​ട്ട്. പ​വ​ന് 36,320 രൂ​പ​യാ​യി. പ​വ​ന്‍റെ വി​ല​യി​ല്‍ ഇ​ന്ന​ലെ 200 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഗ്രാ​മി​ന് 25 രൂ​പ​കൂ​ടി 4,540 രൂ​പ​യു​മാ​യി. 

ചൊ​വ്വാ​ഴ്ച പ​വ​ന് 320 രൂ​പ കൂ​ടി 36,120 രൂ​പ​യാ​യി ഉ​യ​ര്‍ന്നി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ക​ട്ടെ പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ് 35,800 രൂ​പ​യാ​യി​രു​ന്നു. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​യി​രു​ന്നു ഇ​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ ഒ​രു ട്രോ​യ് ഔ​ണ്‍സ് (31.1 ഗ്രാം) ​ത​നി ത​ങ്ക​ത്തി​ന് 1,793.60 ഡോ​ള​റാ​ണ് വി​ല. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ വി​ല​യി​ല്‍ നി​ന്ന് കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടി​ല്ല. 

ജൂ​ലൈ മാ​സം ഒ​ന്നാം തി​യ​തി​യി​ലെ ഉ​യ​ര്‍ന്ന നി​ര​ക്കാ​ണ് സ്വ​ര്‍ണ വി​പ​ണി ഇ​ന്ന​ലെ മ​റി​ക​ട​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് ഗ്രാ​മി​ന് 4,520 രൂ​പ​യാ​യി​രു​ന്നു നി​ര​ക്ക്. പ​വ​ന് 36,160 രൂ​പ​യും. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണം വാ​ങ്ങാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ​ണി​ക്കൂ​ലി​യും നി​കു​തി​യും സെ​സും അ​ട​ക്കം 40,000  രൂ​പ ന​ല്‍കേ​ണ്ടി വ​രും. കൊ​വി​ഡ് കേ​സു​ക​ള്‍ സ്വ​ര്‍ണ വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​തി​നാ​ലാ​ണ് ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍ണ വി​ല കൂ​ടു​ന്ന​ത്. ഇ​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ചു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ സ്വ​ര്‍ണ​ത്തി​ന് ഡി​മാ​ന്‍ഡ് കൂ​ടി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top