01
December 2020 - 9:05 am IST

Download Our Mobile App

Comment

ernakulam-general-hospital-doctors-facebook-post-goes-viral

എവിടെ പോയി കേരളത്തിലെ മറ്റു രോഗികൾ? എവിടെയും പോയിട്ടില്ല സുഹൃത്തേ, അവർ ഇവിടെയൊക്കെ തന്നെയുണ്ട്.... തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്റ്ററുടെ കുറിപ്പ് വൈറലാകുന്നു

Published:08 July 2020

ഞാൻ ഒരു എഴുത്തുകാരി അല്ല. എങ്കിലും കോവിഡിനെ പിടിച്ചു കെട്ടാൻ കേരളം പെടാപ്പാട് പെടുമ്പോൾ ഒരു മുന്നണിപ്പൊരാളി എന്ന നിലയ്ക്ക് എഴുതാതിരിക്കാൻ കഴിയുന്നില്ല....'' എന്നു തുടങ്ങുന്ന കുറിപ്പ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിന്‍റെ യഥാർഥ ചിത്രം വെളിവാക്കുന്നു.

ഞാൻ ഒരു എഴുത്തുകാരി അല്ല. എങ്കിലും കോവിഡിനെ പിടിച്ചു കെട്ടാൻ കേരളം പെടാപ്പാട് പെടുമ്പോൾ ഒരു മുന്നണിപ്പൊരാളി എന്ന നിലയ്ക്ക് എഴുതാതിരിക്കാൻ കഴിയുന്നില്ല....'' എന്നു തുടങ്ങുന്ന കുറിപ്പ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിന്‍റെ യഥാർഥ ചിത്രം വെളിവാക്കുന്നു. ഒപ്പം തലസ്ഥാന നഗരത്തിലെ കൊവിഡ് പടരുന്നതിന്‍റെ ചിത്രവും കാട്ടിത്തരുന്നു.  പക്ഷേ ഡോക്റ്റർമാരെല്ലാം കോവിഡിന്‍റെ പുറകെ രാപകലില്ലാതെ നിൽക്കുമ്പോൾ നിസഹായരാകേണ്ടി വരുന്ന ഒരു കൂട്ടം രോഗികളെ കൂടി പ്രതിപാദിക്കുന്നുണ്ട് ഈ കുറിപ്പിൽ.   ""ക്യാൻസർ രോഗികൾ, ഹൃദ്‌ രോഗികൾ, നിരന്തരം ഡയാലിസിസ് വേണ്ടവർ, മൂത്രതടസ്സവും അനുബന്ധ പ്രശ്നങ്ങൾ കാരണം കഠിന വേദന അനുഭവിക്കുന്നവർ, കീമോ തെറാപ്പിയും പലതരം സർജറിയും കാത്തു കഴിയുന്നവർ. എല്ലാവരും ഇവിടെ തന്നെയുണ്ട്, നിസ്സഹായരായി''...ഡോക്റ്റർ പറയുന്നു. 

 ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം....

ഞാൻ ഒരു എഴുത്തുകാരി അല്ല. എങ്കിലും കോവിഡിനെ പിടിച്ചു കെട്ടാൻ കേരളം പെടാപ്പാട് പെടുമ്പോൾ ഒരു മുന്നണിപ്പൊരാളി എന്ന നിലയ്ക്ക് എഴുതാതിരിക്കാൻ കഴിയുന്നില്ല. അഞ്ചാം റൗണ്ട് ഡ്യൂട്ടിയിലെ പത്തു ദിവസം സൈക്കിളിൽ ഒടുവിലത്തെ ദിനം ഇന്നലെ ഉച്ചയ്ക്ക് -- 7-7-20 -- ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു മണി വരെയുള്ള ഡ്യൂട്ടി സമയം കോവിഡ്-19 പോസിറ്റീവ് വാർഡിൽ. ഇപ്പൊൾ മാത്രം വന്ന പുതിയ രോഗികൾ 31 പേർ. വാർഡുകളിൽ മൊത്തം 81 പേർ. ഇരുപതിനും എഴുപതിനും ഇടയ്ക്ക് പ്രായുള്ളവർ. സ്ത്രീകളും പുരുഷന്മാരും. വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിട്ടില്ലാത്തവരും,  വർഷങ്ങളായി വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ കഴിയാതെ വീൽ ചെയറിൽ ആയിരുന്ന ഒരു വനിതയും കൂട്ടത്തിലുണ്ട്. മറ്റനേകം രോഗങ്ങൾക്കൊപ്പം അവർ ഇപ്പൊൾ കോവിഡ് ബാധിതയും ആയി. ഇതിനെല്ലാം തുടക്കം തിരുവനന്തപുരത്തിൽ നിന്നും കന്യാകുമാരിയിലെക്ക് വ്യാപാര ആവശ്യത്തിനായി പോയ ഒന്നുരണ്ടു പേരുടെ ചിന്താശുന്യമായ പ്രവർത്തിയും. 
കേരളം ഭയപെട്ടിരുന്ന ഒരവസ്ഥയിലേക്കാണോ നാം പോകുന്നത്? മാസങ്ങളായി ആരോഗ്യ പ്രവർത്തകരും സർകാർ വകുപ്പുകളും സർക്കാരും ഊണും ഉറക്കവും ഇല്ലാതെ പ്രവർത്തിക്കുന്നു. നിരന്തരം അഭ്യർത്ഥിക്കുന്നു. യാത്രകൾ കുറയ്ക്കുക, രോഗ തീവ്രത ഏറിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക, സാമുഹ്യ അകലം പാലിക്കുക, മാസ്ക് ശേരിയായി ഉപയോഗിക്കുക. ഇതുവരെ കേരളം വലിയൊരു രോഗ വ്യാപനതിലേക്ക് പോകാതിരുന്നത് കൊണ്ട് ചിലർക്കെങ്കിലും തമാശയായി തോന്നിയ നിർദേശങ്ങൾ! ഇവ പാലിക്കാതിരുന്നതിന്റെ നേർചിത്രങ്ങളാണ് ഇന്ന് തിരുവന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് ഒാ പി യിലും വാർഡിലും കാണേണ്ടിവന്നത്. ഒരു തരത്തിൽ നിഷ്കളങ്കരായ മനുഷ്യർ. ഭൂരിഭാഗം പേരുടെയും മുഖത്ത് ഭയം, അമ്പരപ്പ്. അദൃശ്യനായ ശത്രു കീഴടക്കിക്കളയുമോ എന്നുള്ള പരിഭ്രമം. ഞങ്ങൾ കൂടെയുണ്ട്. കാരണം ഈ പോരാട്ടം രോഗികളോട് അല്ലല്ലോ, രോഗത്തോട് അല്ലേ? 
   
നമ്മുടെ ധനവും മറ്റെല്ലാ റിസോഴ്സെസ്സും വലിയ തോതിൽ ഈ ലക്ഷ്യത്തിനു വേണ്ടി വിനിയോഗിപെടുന്നു. പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളും മാറ്റി വെക്കേണ്ടിവരുന്നു. കാരണം ജനങ്ങളുടെ ജീവനേക്കാൾ വലുത് മറ്റൊന്നുമല്ല. 

ഉത്തരവാദപ്പെട്ട സർക്കാരും അനുബന്ധ വകുപ്പുകളും, ഈ ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടുമ്പോൾ ജനങ്ങൾക്കും തിരിച്ച് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഗവൺമെന്‍റിന്‍റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ. ഒന്നോ രണ്ടോ വ്യക്തികളുടെ വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തനം ഒരു സമൂഹത്തെ മൊത്തമാണു പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നതു. രോഗ ബാധിത മേഖലകളിൽ നടക്കുന്ന തീവ്ര നടപടികൾ ഫലപ്രദം ആകുമെന്നു പ്രത്യാശിക്കാം. 

സർക്കാരിന്‍റെ റിസോഴ്സെസ്സും ആരോഗ്യ കേന്ദ്രങ്ങളും കോവിഡിനു വേണ്ടി മാറ്റി വെയ്ക്കപ്പെടുമ്പോൾ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. എവിടെ പോയി കേരളത്തിലെ മറ്റു രോഗികൾ? എവിടെയും പോയിട്ടില്ല സുഹൃത്തേ, അവർ ഇവിടെയൊക്കെ തന്നെയുണ്ട്. നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവർ വേദന കടിച്ചമർത്തുന്നു, ത്യാഗം സഹിക്കുന്നു. ക്യാൻസർ രോഗികൾ, ഹൃദ്‌ രോഗികൾ, നിരന്തരം ഡയാലിസിസ് വേണ്ടവർ, മൂത്രതടസ്സവും അനുബന്ധ പ്രശ്നങ്ങൾ കാരണം കഠിന വേദന അനുഭവിക്കുന്നവർ, കീമോ തെറാപ്പിയും പലതരം സർജറിയും കാത്തു കഴിയുന്നവർ. എല്ലാവരും ഇവിടെ തന്നെയുണ്ട്, നിസ്സഹായരായി. 

അതുപോലെ തന്നെ നിസ്സഹായരാണ് സ്വന്തം സ്പെഷയാലിറ്റിയിലെ രോഗികൾ നരകവേദന അനുഭവിക്കുമ്പോഴും അവർക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ കോവിഡ് രോഗികളെ മാത്രം ചികിത്സിക്കേണ്ടി വരുന്ന ഡോക്ടർ സമൂഹവും. 
   
വിവേകപൂർണമായ പെരുമാറ്റമാണ് ഇവിടെ നമുക്ക് ആവശ്യം. രോഗം വന്നു ചികിത്സിക്കൂന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതേ, നമുക്ക് സാമുഹ്യ അകലം പാലിക്കാം, കൈ കഴുകാം, രോഗ വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കാം, യാത്രകൾ ഒഴിവാക്കാം, കഴിവതും വീട്ടിൽ തന്നെ ഇരിക്കാം. എല്ലാവർക്കും കോവിഡ്-ഫ്രീ ജീവിതം ആശംസിക്കുന്നു. കോവിഡിന് എതിരെ പോരാട്ടം നയിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ.

 


വാർത്തകൾ

Sign up for Newslettertop