10
August 2020 - 10:41 am IST

Download Our Mobile App

Flash News
Archives

Updates

Trell

ടി​ക് ടോ​ക് നി​രോ​ധ​നം: ട്രെ​ല്ലി​ന് റെ​ക്കോ​ഡ് നേ​ട്ടം

Published:08 July 2020

ലൈ​ഫ് സ്റ്റൈ​ല്‍ ക​മ്യൂ​ണി​റ്റി കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ട്രെ​ല്‍ കേ​വ​ലം അ​ഞ്ചു​ദി​വ​സം കൊ​ണ്ടാ​ണ് 12 ദ​ശ​ല​ക്ഷം ഡൗ​ണ്‍ലോ​ഡ്‌​സ് എ​ന്ന സ​ര്‍വ​കാ​ല റെ​ക്കോ​ഡ് നേ​ടി​യ​ത്. ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഈ ​നേ​ട്ടം.

കൊ​ച്ചി: ടി​ക് ടോ​ക് ഉ​ള്‍പ്പെ​ടെ 58 ചൈ​നീ​സ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ച ഇ​ന്ത്യ ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ ന​ട​പ​ടി, ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് ഉ​ത്തേ​ജ​ന​മാ​യി. ഹ്ര​സ്വ വി​ഡി​യൊ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രെ​ല്‍, ടി​ക് ടോ​ക്കി​ന്‍റെ നി​രോ​ധ​ന​ത്തെ തു​ട​ര്‍ന്ന് 12 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പു​തി​യ ഡൗ​ണ്‍ലോ​ഡ്‌​സ് എ​ന്ന റെ​ക്കോ​ഡ് നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. 

ലൈ​ഫ് സ്റ്റൈ​ല്‍ ക​മ്യൂ​ണി​റ്റി കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ട്രെ​ല്‍ കേ​വ​ലം അ​ഞ്ചു​ദി​വ​സം കൊ​ണ്ടാ​ണ് 12 ദ​ശ​ല​ക്ഷം ഡൗ​ണ്‍ലോ​ഡ്‌​സ് എ​ന്ന സ​ര്‍വ​കാ​ല റെ​ക്കോ​ഡ് നേ​ടി​യ​ത്. ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഈ ​നേ​ട്ടം. മ​ല​യാ​ളം ഉ​ള്‍പ്പെ​ടെ എ​ട്ടു​ഭാ​ഷ​ക​ളി​ല്‍ ട്രെ​ല്‍ ല​ഭ്യ​മാ​ണ്. സൗ​ജ​ന്യ ലൈ​ഫ് സ്റ്റൈ​ല്‍ ആ​പ് ആ​യ ട്രെ​ല്ലി​ന് ഒ​റ്റ ദി​വ​സം​കൊ​ണ്ട് അ​ഞ്ച്‌ ല​ക്ഷം അ​പ്‌​ലോ​ഡ്‌​സും ര​ണ്ടു​ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം പു​തി​യ ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്‌​സി​നെ​യു​മാ​ണ് ല​ഭി​ച്ച​ത്. 

വി​ഡി​യൊ പി​ന്‍റ​സ്റ്റ് ഫോ​ര്‍ ഭാ​ര​ത് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന, ട്രെ​ല്‍ പ്ലാ​റ്റ്‌​ഫോം ജ​ന​പ്രി​യ ആ​പ് ആ​യി മാ​റി​ക്ക​ഴി​ഞ്ഞു. പാ​ച​കം, ഗൃ​ഹാ​ല​ങ്കാ​രം, സി​നി​മാ നി​രൂ​പ​ണം, യാ​ത്ര, സൗ​ന്ദ​ര്യ​വും സം​ര​ക്ഷ​ണ​വും ഹെ​ല്‍ത്ത് ആ​ന്‍ഡ് ഫി​റ്റ്‌​ന​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്രേ​ക്ഷ​ക​ര്‍ ഹ്ര​സ്വ വി​ഡി​യൊ അ​യ​ക്കാ​റു​ണ്ട്. പ്ര​സ്തു​ത ലൈ​ഫ് സ്റ്റൈ​ല്‍ വ്ലോ​ഗി​ങ് പ്ലാ​റ്റ്‌​ഫോം, ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ മാ​തൃ​ഭാ​ഷ​യി​ല്‍ 3-5 മി​നി​റ്റ് നേ​രം വി​ഡി​യൊ അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു. വ്ലോ​ഗി​ലെ ഷോ​പ്പി​ല്‍ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ക​യും ചെ​യ്യാം. റി​വാ​ര്‍ഡ്‌​സും ല​ഭി​ക്കും. ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​തി​ലൂ​ടെ ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നു കി​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് ട്രെ​ല്‍ സ​ഹ​സ്ഥാ​പ​ക​ന്‍ പു​ല്‍കി​ത് അ​ഗ​ര്‍വാ​ള്‍ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍നെ​റ്റ് സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2017ല്‍ ​ആ​രം​ഭി​ച്ച ട്രെ​ല്ലി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ 60 ശ​ത​മാ​ന​വും ചെ​റു​കി​ട ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലു​മു​ള്ള​വ​രാ​ണ്. 


വാർത്തകൾ

Sign up for Newsletter



top