07
August 2020 - 12:26 am IST

Download Our Mobile App

Other news

najimudheen-e-p-jayarajan

മെട്രൊ വാർത്ത തുണയായി, നജിമുദ്ദീന് സർക്കാർ സഹായമെത്തി

Published:08 July 2020

മെട്രൊ വാർത്ത പത്രത്തിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇരു വൃക്കകളും തകരാറിലായ നജിമുദ്ദീന് സർക്കാർ അടിയന്തര ചികിത്സ സഹായവുമായെത്തിയത്. മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കി.

തിരുവനന്തപുരം: മുൻ സംസ്ഥാന വോളിബോൾ താരം നജിമുദ്ദീന്‍റെ ചികിത്സാ ചെലവുകൾക്കായി അടിയന്തരമായി മൂന്നു ലക്ഷം രൂപ സർക്കാർ അനുവദിച്ചു. മെട്രൊ വാർത്ത പത്രത്തിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇരു വൃക്കകളും തകരാറിലായ നജിമുദ്ദീന് സർക്കാർ അടിയന്തര ചികിത്സ സഹായവുമായെത്തിയത്. മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കി.

അതോടൊപ്പം ഇത്തരം റിപ്പോർട്ടുകളിലൂടെ മാധ്യമധർമം കൃത്യമായി നിർവഹിക്കുന്ന കായിക റിപ്പോർട്ടർമാരുടെ സേവനം വിലപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. നജിമുദ്ദീന് ചികിത്സാ സഹായം ലഭ്യമാക്കാനായി സജീവമായി രംഗത്തുള്ള കായിക കൂട്ടായ്മകളെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. മന്ത്രി ഇ.പി ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരു വൃക്കകളും തകരാറിലായ കാസർഗോഡ് കല്ലംചിറ സ്വദേശിയായ നജിമുദ്ദീൻ ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

മന്ത്രി ഇ.പി ജയരാജന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് 

മെട്രൊ വാർത്തയിൽ വന്ന റിപ്പോർട്ടിൽ നിന്നാണ് കാസർഗോഡ് സ്വദേശി നജിമുദ്ദീന്‍റെ ദുരവസ്ഥ അറിഞ്ഞത്. മുൻ സംസ്ഥാന വോളിബോൾ താരമായ യുവാവ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിലാണ്. അടിയന്തരമായി വൃക്ക മാറ്റിവെക്കണം. ചികിത്സക്കായി ലക്ഷക്കണക്കിനു രൂപ ചെലവായി. ശസ്ത്രക്രിയക്കും മറ്റുമായി വലിയ തുക ആവശ്യമാണ്. അടിയന്തര സഹായമായി മൂന്നു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും.

ഇത്തരം റിപ്പോർട്ടുകളിലൂടെ മാധ്യമധർമ്മം കൃത്യമായി നിർവഹിക്കുന്ന കായിക റിപ്പോർട്ടർമാരുടെ സേവനം വിലപ്പെട്ടതാണ്. നജിമുദ്ദീന് ചികിത്സാ സഹായം ലഭ്യമാക്കാൻ കായിക കൂട്ടായ്മകൾ സജീവമായി രംഗത്തുണ്ട്. അവർക്ക് അഭിനന്ദനം. പ്രതിസന്ധി ഘട്ടങ്ങളിൽ കായികതാരങ്ങൾക്ക് കൈത്താങ്ങാകാൻ ഈ ഗവൺമെന്‍റ് എന്നും ശ്രദ്ധിക്കുന്നു. കളിയ്ക്കും കളിക്കാരനും പ്രഥമസ്ഥാനം നൽകുന്ന നയവുമായി മുന്നോട്ട്‌.

ക​രു​ണ​യ്ക്കാ​യി ന​ജി​മു​ദ്ദീ​ന്‍ കൈ ​നീ​ട്ടു​ന്നു... വാർത്ത വായിക്കാം

ഇവിടെ ക്ലിക്ക് ചെയ്യു


വാർത്തകൾ

Sign up for Newsletter



top