06
August 2020 - 4:39 pm IST

Download Our Mobile App

Kerala

8-crore-for-5-kerala-government-schools-from-kifbi

കിഫ്ബി: ആലപ്പുഴയിൽ 5 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 8.38 കോടി

Published:08 July 2020

സംസ്ഥാനത്തിലെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപയുടെ ധനസഹായം കിഫ്ബിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമാകുന്നു.

ആലപ്പുഴ: സംസ്ഥാനത്തിലെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപയുടെ ധനസഹായം കിഫ്ബിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമാകുന്നു. ആലപ്പുഴയില്‍ വിവിധ മണ്ഡ‍ലങ്ങളിലെ 5 സ്കൂളുകള്‍ക്ക് പദ്ധതി വഴി 8.38 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളുടെ ആനുപാതികാടിസ്ഥാനത്തില്‍ ക്ലാസ്സ്മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ,സ്റ്റാഫ് മുറികള്‍, ശുചിമുറികൾ, എന്നിവ ഒരുക്കുന്നു. പ്രസ്തുത പദ്ധതിയുടെ നിർമ്മാണ നിർവ്വഹണം കേരള സംസ്ഥാന തീരദേശവികസന കോർപറേഷൻ മുഖേനയാണ്. സ്കൂളുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം ജൂലൈ 9ന് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്, വിദ്യാഭ്യാസവകുപ്പ് മന്ത്രി. പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഓരോ വിദ്യാലയങ്ങളിലും ഒരുക്കുന്ന ലളിതമായ ചടങ്ങിൽ സ്ഥലം എം.എൽ.എ, ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ എന്നിവർ ഒത്തുചേർന്ന് നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും.

ഹരിപ്പാട് മണ്ഡലത്തില്‍ കാര്‍ത്തികപ്പള്ളി ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍-2,0121312 രൂപയും കുട്ടനാട് തകഴി മെമ്മോറിയല്‍ ഗവണ്‍മെ‍ന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ 90,37779-രൂപയും, കുട്ടനാട് വീയപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍- 1,62,19758 രൂപയും ആര്യാട് നോര്‍ത്ത് ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍-85,13593 രൂപയും അരൂര്‍ കോടംതുരുത്ത് ഗവണ്‍മെന്റ് ഹൈസ്കൂള്‍- 2,99,34373 രൂപയും ഈ പദ്ധതി വഴി അനുവദിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top