07
August 2020 - 12:44 am IST

Download Our Mobile App

Special

wild-elephant-gives-birth-to-two-babies

കാട്ടാന പ്രസവത്തിൽ ഇരട്ടക്കുട്ടികൾ; ആഹ്ളാദം പങ്കുവച്ച് ശ്രീലങ്ക

Published:08 July 2020

ആനകളിൽ അത്യപൂർവമായ ഇരട്ടപ്രസവത്തിന് ശ്രീലങ്കയിലെ മിന്നെറിയ വന്യജീവി സങ്കേതം വേദിയായി. നാലാഴ്ച പ്രായമുള്ള ആനക്കുട്ടികൾ അമ്മയ്ക്കും പന്ത്രണ്ടോളം അംഗങ്ങളുള്ള ആനക്കൂട്ടത്തിനുമൊപ്പം നടക്കുന്ന വിഡിയൊ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് ശ്രീലങ്കൻ അധികൃതർ കൗതുകമുണർത്തുന്ന വാർത്ത പുറത്തുവിട്ടത്.

കൊളംബോ: ആനകളിൽ അത്യപൂർവമായ ഇരട്ടപ്രസവത്തിന് ശ്രീലങ്കയിലെ മിന്നെറിയ വന്യജീവി സങ്കേതം വേദിയായി. നാലാഴ്ച പ്രായമുള്ള ആനക്കുട്ടികൾ അമ്മയ്ക്കും പന്ത്രണ്ടോളം അംഗങ്ങളുള്ള ആനക്കൂട്ടത്തിനുമൊപ്പം നടക്കുന്ന വിഡിയൊ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് ശ്രീലങ്കൻ അധികൃതർ കൗതുകമുണർത്തുന്ന വാർത്ത പുറത്തുവിട്ടത്. ഏഷ്യൻ ആനകളുടെ പ്രധാന ആവാസ കേന്ദ്രങ്ങളിലൊന്നായ ശ്രീലങ്കയിൽ ഇതാദ്യാണ് ഒരു ആന ഇരട്ടക്കുട്ടികൾക്കു ജന്മം നൽകുന്നത്. 

കൊളംബോയിൽ നിന്ന് 200 കിലോമീറ്റർ വടക്കുകഴക്കുള്ള മിന്നെറിയ വന്യജീവിസങ്കേതത്തിൽ നിന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ സുമിത് പിലപിറ്റിയാണ് ഇരട്ടക്കുട്ടികളുടെ ദൃശ്യം പകർത്തിയത്. ദൂരെ നിന്നുള്ള ദൃശ്യം നിരീക്ഷിച്ചാൽ തന്നെ ഇവ ഇരട്ടക്കുട്ടികളെന്ന് ഉറപ്പിക്കാനാവുമെന്ന് വന്യ ജീവി സംരക്ഷണ വകുപ്പ് ഡയറക്റ്റർ ജനറൽ താരക പ്രസാദ്. എങ്കിലും ഇവയുടെ ഡിഎൻഎ പരിശോധനയ്ക്കായി ആനപ്പിണ്ടം ശേഖരിച്ചിട്ടുണ്ട്. 

ആനകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇരട്ടക്കുട്ടികൾ ജനിക്കാനുള്ള സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. അഥവാ ഇരട്ടപ്രസവം സംഭവിച്ചാലും രണ്ടു കുട്ടികളും ജീവിച്ചിരിക്കാനുള്ള സാധ്യതയും വിരളമാണത്രെ. തമിഴ്നാട് വനംവകുപ്പിനു കീഴിലുള്ള ടോപ് സ്ലിപ് ആനക്യാംപിലെ താപ്പാനകളായ സുജയ്, വിജയ് എന്നിവയാണ് ഇന്ത്യയിലെ ഏക ഇരട്ടസഹോദരങ്ങൾ. 

കഴിഞ്ഞ സെപ്റ്റംബറിൽ ഏഴ് ആനകളെ കർഷകർ വിഷംകൊടുത്തു കൊന്ന മേഖലയ്ക്കടുത്താണ് ഇരട്ടക്കുട്ടികളുൾപ്പെടുന്ന ആനക്കൂട്ടമുള്ളത്. ഈ സാഹചര്യത്തിൽ ഇരട്ടക്കുട്ടികളുൾപ്പെടുന്ന ആനക്കൂട്ടത്തിനു മേൽ നിരീക്ഷണത്തിനും കൂടുതൽ സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട് അധികൃതർ. 1900ന്‍റെ ആദ്യ കാലങ്ങളിൽ 12,000ലേറെ ആനകളുണ്ടായിരുന്ന ശ്രീലങ്കൻ കാടുകളിൽ ഇപ്പോൾ ഏഴായിരത്തോളം ആനകൾ മാത്രമാണുള്ളത്. 


 


വാർത്തകൾ

Sign up for Newsletter



top