06
August 2020 - 3:01 pm IST

Download Our Mobile App

World

Amadou-Gon-Coulibaly

ഐവറി കോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു

Published:09 July 2020

ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് നടന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പുറത്തുവരുന്ന റി​പ്പോ​ർ​ട്ട്. ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാനിരിക്കുന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് കൗ​ലി​ബ​ലി​യെ ആ​യി​രു​ന്നു.

യ​മൗ​സു​ക്രോ: ഐ​വ​റി കോ​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി (61) അ​ന്ത​രി​ച്ചു. ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് നടന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പുറത്തുവരുന്ന റി​പ്പോ​ർ​ട്ട്. ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാനിരിക്കുന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് കൗ​ലി​ബ​ലി​യെ ആ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര​യാ​ണ് കൗ​ലി​ബ​ലിയുടെ മരണ വിവരം പുറംലോകത്തെ അറിയച്ചത്. ര​ണ്ടു​മാ​സ​ത്തെ ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കു ശേ​ഷം ഫ്രാൻസിൽ നിന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

 


വാർത്തകൾ

Sign up for Newsletter



top