10
August 2020 - 10:33 am IST

Download Our Mobile App

Flash News
Archives

Bollywood

Jagdeep

ബോളിവുഡ് താരം ജഗ്ദീപിന്‍റെ സംസ്കാരം ഇന്ന്

Published:09 July 2020

വാർധ്യകസഹജമായ അസുഖങ്ങളെ തുടർന്നാണ് എൺപത്തൊന്നുകാരനായ ജഗ്ദീപ്  ബാന്ദ്രയിലെ വസതിയിൽ അന്തരിച്ചത്. സയിദ് ഇഷ്തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്ദീപിന്‍റെ യഥാർഥ പേര്. നടൻ ജാവേദ് ജഫ്രിയും ടിവി പ്രൊഡ്യൂസർ നവേദ് ജഫ്രിയും മക്കളാണ്.

മുംബൈ: ബുധനാഴ്ച രാത്രി അന്തരിച്ച പ്രശസ്ത ബോളിവുഡ് കൊമേഡിയൻ ജഗ്ദീപിന്‍റെ സംസ്കാരം ഇന്നു നടക്കും. വാർധ്യകസഹജമായ അസുഖങ്ങളെ തുടർന്നാണ് എൺപത്തൊന്നുകാരനായ ജഗ്ദീപ്  ബാന്ദ്രയിലെ വസതിയിൽ അന്തരിച്ചത്. സയിദ് ഇഷ്തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്ദീപിന്‍റെ യഥാർഥ പേര്. നടൻ ജാവേദ് ജഫ്രിയും ടിവി പ്രൊഡ്യൂസർ നവേദ് ജഫ്രിയും മക്കളാണ്.

ഉച്ചയോടെ മുംബൈ മസ്ഗാവോൺ ഷിയ കബറിസ്ഥാനിലാണു സംസ്കാരച്ചടങ്ങുകൾ. അജയ് ദേവ്ഗൺ, അനിൽ കപൂർ അടക്കം ബോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.
ഷോലെയിലെ സൂർമ ഭോപാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ജഗ്ദീപിനെ ഏറ്റവും കൂടുതൽ ശ്രദ്ധേയനാക്കിയത്. ഇതടക്കം നാഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്ന കുടുംബത്തെ സഹായിക്കാൻ ഒമ്പതാം വയസിൽ ബാലതാരമായി സിനിമയിലെത്തിയ ജഗ്ദീപിന്‍റെ കരിയർ ഗ്രാഫിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളുണ്ട്.

ബി.ആർ. ചോപ്രയുടെ അഫ്സാനയായിരുന്നു ബാലനടനായി അരങ്ങേറിയ ചിത്രം. മുന്ന, ആർ പാർ, ദോ ബീഗ സമിൻ, ഹം പാഞ്ചി ഏക് ദൾ കെ, അബ് ദില്ലി ദൂർ നഹിൻ തുടങ്ങിയവ ജഗ്ദീപിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഏതാനും സിനിമകളിൽ നായകനായും ഇദ്ദേഹം അഭിനയിച്ചു. 2012ൽ ഇറങ്ങിയ ഗലി ഗലി ചോർ ഹൈ ആണ് അവസാന ചിത്രം.


വാർത്തകൾ

Sign up for Newsletter



top