10
August 2020 - 11:51 am IST

Download Our Mobile App

World

trump

സ്കൂളുകൾ തുറക്കാൻ ട്രംപിന്‍റെ അന്ത്യശാസനം

Published:09 July 2020

പൊതുജനാരോഗ്യ ‍ഉദ്യോഗസ്ഥരുടെ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രായോഗികമല്ലെന്നും അതു നടപ്പാക്കിക്കൊണ്ടിരുന്നാൽ വലിയ വില നൽകേണ്ടിവരുമെന്നുമാണ് ട്രംപ് പറയുന്നത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയുംവിധമുള്ള പുതിയ മാർഗനിർദേശങ്ങൾ പകർച്ചവ്യാധി പ്രതിരോധ വകുപ്പ് ഉടൻ പുറത്തിറക്കുമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ഇതിനു പിന്നാലെ പ്രഖ്യാപിച്ചിട്ടുണ്ട്.

വാഷിങ്ടൺ: കൊവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കാൻ സംസ്ഥാനങ്ങളിൽ നിർബന്ധം ചെലുത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇനിയും സ്കൂളുകൾ തുറന്നില്ലെങ്കിൽ ഫെഡറൽ ഫണ്ട് നൽകില്ലെന്നാണ് ട്രംപിന്‍റെ ഭീഷണി. ‌

പൊതുജനാരോഗ്യ ‍ഉദ്യോഗസ്ഥരുടെ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രായോഗികമല്ലെന്നും അതു നടപ്പാക്കിക്കൊണ്ടിരുന്നാൽ വലിയ വില നൽകേണ്ടിവരുമെന്നുമാണ് ട്രംപ് പറയുന്നത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയുംവിധമുള്ള പുതിയ മാർഗനിർദേശങ്ങൾ പകർച്ചവ്യാധി പ്രതിരോധ വകുപ്പ് ഉടൻ പുറത്തിറക്കുമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ഇതിനു പിന്നാലെ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎസിൽ ദിനംപ്രതി ആയിരക്കണക്കിനാളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാൻ പ്രസിഡന്‍റ് നിർദേശിക്കുന്നത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. എന്നാൽ, നവംബറിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ എല്ലാം അടഞ്ഞുകിടക്കുന്നത് തനിക്കു തിരിച്ചടിയാകുമെന്ന ആശങ്കയിലാണു ട്രംപ്.

 പ്രതിദിനം അമ്പതിനായിരത്തിലേറെ പേർക്ക് വൈറസ് സ്ഥിരീകരിച്ചുകൊണ്ടിരിക്കുമ്പോൾ സ്കൂളുകൾ തുറക്കുന്നതിന് എതിരാണ് പല സംസ്ഥാനങ്ങളും. രോഗവ്യാപനം ഏറിയതിനാൽ പലയിടത്തും സാമ്പത്തിക നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവരുകയുമാണ്. പൊതുജനാരോഗ്യത്തിൽ ട്രംപ് രാഷ്ട്രീയം കലർത്തുന്നു എന്നാണ് എതിരാളികൾ ആരോപിക്കുന്നത്. എന്നാൽ, ജർമനി, ഡെന്മാർക്ക്, നോർവേ, സ്വീഡൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 


വാർത്തകൾ

Sign up for Newsletter



top