10
August 2020 - 11:16 am IST

Download Our Mobile App

World

us

വിദ്യാർഥികൾക്ക് വിസ നിയന്ത്രണം: സർവകലാശാലകൾ നിയമയുദ്ധത്തിന്

Published:09 July 2020

ഹാർവാർഡ് സർവകലാശാലയും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ബോസ്റ്റൺ ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു. ഫെഡറൽ സർക്കാരിന്‍റെ തീരുമാനം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയിൽ നിന്നടക്കം ആയിരക്ക‍ണക്കിന് വിദ്യാർഥികളെ ബാധിക്കുന്നതാണ് യുഎസ് സർക്കാരിന്‍റെ തീരുമാനം.

വാഷിങ്ടൺ: ഓൺ ലൈൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ യുഎസിൽ തങ്ങുന്നതു വിലക്കിയ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് നിയമത്തിനെതിരേ അമെരിക്കയിലെ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിഷേധം ശക്തമാക്കുന്നു.

ഹാർവാർഡ് സർവകലാശാലയും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ബോസ്റ്റൺ ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു. ഫെഡറൽ സർക്കാരിന്‍റെ തീരുമാനം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയിൽ നിന്നടക്കം ആയിരക്ക‍ണക്കിന് വിദ്യാർഥികളെ ബാധിക്കുന്നതാണ് യുഎസ് സർക്കാരിന്‍റെ തീരുമാനം.

വരുന്ന അധ്യയന വർഷം ഓ‍ൺ ലൈൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ ഉടനടി രാജ്യം വിടണമെന്നാണ് യുഎസ് നിർദേശിച്ചിരിക്കുന്നത്. പുതിയ അധ്യയന വർഷം പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമാണെങ്കിൽ വിസ നൽകില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഇന്ത്യ യുഎസ് സർക്കാരിനോട് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.

വിദേശ വിദ്യാർഥികളുടെ ജീവിതം തകർക്കുന്നതാണ് സർക്കാർ നിർദേശമെന്ന് ഹാർവാർഡ് സർവകലാശാല ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ നിർദേശമെന്നും അവർ. കോളെജുകളിലും സർവകലാശാലകളിലും അന്യായമായി സമ്മർദം ചെലുത്തുകയാണ് പുതിയ ഉത്തരവ്. വിദേശ വിദ്യാർഥികൾക്ക് ഭീഷണിയില്ലാതെ ഇവിടെ പഠിക്കാൻ കഴിയണം- അവർ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾ

Sign up for Newsletter



top