06
August 2020 - 3:17 pm IST

Download Our Mobile App

National

vikas.jpg

കൊടുംക്രിമിനൽ വികാസ് ദുബെ അറസ്റ്റിൽ

Published:09 July 2020

കൊടുംക്രിമിനൽ വികാസ് ദുബെ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജെയിനിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഭോപ്പാൽ: കൊടുംക്രിമിനൽ വികാസ് ദുബെ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജെയിനിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ മൂന്ന് കൂട്ടാളികളെ ഏറ്റുമുട്ടലിലൂടെ പൊലീസ് വധിച്ചിരുന്നു. കാൺപുരിൽ എട്ട് പൊലീസ് ഉദ്യോദസ്ഥരെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. 

ഇന്ന് രാവിലെ എട്ട് മണിയോട് കൂടി വികാസെ ദുബെയെ ഒരു ക്ഷേത്രത്തിൽ വച്ചു കണ്ടിരുന്നു. തുടർന്ന് സംശയം തോന്നിയ ഒരു കടക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം. 

വികാസ് ദുബെയുടെ സംഘത്തിലെ പ്രധാനിയായ അമർ ദുബെയെ ബുധനാഴ്ച പൊലീസ് വധിച്ചിരുന്നു. ഹാമിർപുർ ജില്ലയിലെ മൗദാ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.


വാർത്തകൾ

Sign up for Newsletter



top