10
August 2020 - 11:48 am IST

Download Our Mobile App

Cricket

Sachin Tendulkar, Jason Holder, Cricket News

ജാസൻ ഹോ​ൾ​ഡ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന താ​രം: സ​ച്ചി​ൻ ടെൻഡുൽക്കർ

Published:09 July 2020

ക‌െ​മ​ർ റോ​ച്ചി​നും ഷ​നോ​ന്‍ ഗ​ബ്രി​യേ​ലി​നു​മൊ​പ്പം പേ​സ് നി​ര​യി​ലി​റ​ങ്ങു​ന്ന ഹോ​ള്‍ഡ​റി​ന്‍റെ സ്‌​കോ​ര്‍ബോ​ര്‍ഡ് നോ​ക്കു​മ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​കും. മൈ​താ​ന​ത്തി​റ​ങ്ങി മൂ​ന്ന് വി​ക്ക​റ്റു​മാ​ത്രം മ​ട​ങ്ങു​ന്ന​യാ​ള​ല്ല അ​ദ്ദേ​ഹം - സ​ച്ചി​ന്‍ പ​റ​ഞ്ഞു. 

മും​ബൈ: ആ​ധു​നി​ക ക്രി​ക്ക​റ്റി​ല്‍ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ഓ​ള്‍റൗ​ണ്ട​ര്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സ് ക്യാ​പ്റ്റ​ന്‍ ജേ​സ​ന്‍ ഹോ​ള്‍ഡ​റാ​ണെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​ര്‍. ക‌െ​മ​ർ റോ​ച്ചി​നും ഷ​നോ​ന്‍ ഗ​ബ്രി​യേ​ലി​നു​മൊ​പ്പം പേ​സ് നി​ര​യി​ലി​റ​ങ്ങു​ന്ന ഹോ​ള്‍ഡ​റി​ന്‍റെ സ്‌​കോ​ര്‍ബോ​ര്‍ഡ് നോ​ക്കു​മ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​കും. മൈ​താ​ന​ത്തി​റ​ങ്ങി മൂ​ന്ന് വി​ക്ക​റ്റു​മാ​ത്രം മ​ട​ങ്ങു​ന്ന​യാ​ള​ല്ല അ​ദ്ദേ​ഹം - സ​ച്ചി​ന്‍ പ​റ​ഞ്ഞു. 

സ​ച്ചി​ന്‍റെ ആ​പ്പാ​യ 100 എം​ബി​യി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹോ​ള്‍ഡ​ര്‍ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യാ​ല്‍ നി​ര്‍ണ്ണാ​യ​ക​മാ​യ 50,55 റ​ണ്‍സ് പ​ല​പ്പോ​ഴും അ​ദ്ദേ​ഹം നേ​ടാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് പ​ല​പ്പോ​ഴും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​റി​ല്ല. അ​ദ്ദേ​ഹം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന താ​ര​മാ​ണ്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ നോ​ക്കി​യാ​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി നി​ങ്ങ​ള്‍ക്ക് തോ​ന്നും- മു​ന്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​തി​ഹാ​സം ബ്ര​യാ​ന്‍ ലാ​റ​യു​മാ​യു​ള്ള ഓ​ണ്‍ലൈ​ന്‍ ച​ര്‍ച്ച​യ്ക്കി​ടെ സ​ച്ചി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഹോ​ള്‍ഡ​റി​ന്‍റെ നാ​യ​ക​ത്വം അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​ണ് ലാ​റ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ദീ​ര്‍ഘ​നാ​ള​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് നാ​യ​ക പ​ദ​വി ന​ല്‍കു​ന്ന​ത് അ​നു​യോ​ജ്യ​മാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ക്യാ​പ്റ്റ​ന്‍സി​യു​ടെ സ​മ്മ​ര്‍ദ്ദം മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ത​ട​സ​മാ​യേ​ക്കു​മെ​ന്നാ​ണ് ലാ​റ വി​ല​യി​രു​ത്തി​യ​ത്. അ​തേ സ​മ​യം സ​മീ​പ​കാ​ല​ത്താ​യി നാ​യ​ക​നാ​യും താ​ര​മാ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഹോ​ള്‍ഡ​ര്‍ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ ടെ​സ്റ്റ് ഓ​ള്‍റൗ​ണ്ട​ര്‍മാ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഹോ​ള്‍ഡ​ര്‍. 

473 റേ​റ്റി​ങ് പോ​യി​ന്‍റാ​ണ് ഹോ​ള്‍ഡ​റി​നു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ ബെ​ന്‍ സ്‌​റ്റോ​ക്‌​സി​ന് 407 പോ​യി​ന്‍റും. ഇം​ഗ്ല​ണ്ട്- വെ​സ്റ്റ് ഇ​ന്‍ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ സ്റ്റോ​ക്‌​സും ഹോ​ള്‍ഡ​റു​മാ​ണ് ടീ​മു​ക​ളെ ന​യി​ക്കു​ന്ന​ത്. ഈ ​പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും ഹോ​ള്‍ഡ​റി​ന്‍റെ ഒ​ന്നാം സ്ഥാ​നം.28കാ​ര​നാ​യ ഹോ​ള്‍ഡ​ര്‍ 40 ടെ​സ്റ്റി​ല്‍ നി​ന്ന് 32.72 ശ​രാ​ശ​രി​യി​ല്‍ 1898 റ​ണ്‍സും 106 വി​ക്ക​റ്റും 113 ഏ​ക​ദി​ന​ത്തി​ല്‍ നി​ന്ന് 1821 റ​ണ്‍സും 136 വി​ക്ക​റ്റും 17ടി20​യി​ല്‍ നി​ന്ന് 111 റ​ണ്‍സും 13 വി​ക്ക​റ്റു​മാ​ണ് ഹോ​ള്‍ഡ​റി​ന്‍റെ പേ​രി​ലു​ള്ള​ത്. 

മ​ധ്യ​നി​ര​യി​ല്‍ ബാ​റ്റി​ങ്ങി​നി​റ​ങ്ങു​ന്ന ഹോ​ള്‍ഡ​റി​ന്‍റെ പേ​രി​ല്‍ മൂ​ന്ന് ടെ​സ്റ്റ് സെ​ഞ്ച്വ​റി​യു​ണ്ട്. ഒ​രു ത​വ​ണ ഇ​ര​ട്ട സെ​ഞ്ച്വ​റി​യും താ​രം നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ടെ​സ്റ്റ് പേ​സ് ഓ​ള്‍റൗ​ണ്ട​ര്‍മാ​രി​ല്‍ ഏ​റ്റ​വും മി​ക​ച്ച​വ​ന്‍ ത​ന്നെ​യാ​ണ് ഹോ​ള്‍ഡ​റെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​കാ​ല പ്ര​ക​ട​നം വ്യ​ക്ത​മാ​ക്കു​ന്നു.     ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര ഇ​രു ടീ​മി​നെ സം​ബ​ന്ധി​ച്ചും നി​ര്‍ണ്ണാ​യ​ക​മാ​ണ്. കോ​വി​ഡ് ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​രം എ​ന്ന നി​ല​യ്ക്ക് ഇ​തി​നോ​ട​കം വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് മ​ത്സ​ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റി​ന്‍റെ തി​രി​ച്ചു​വ​ര​വ് മ​ത്സ​രം ജ​യ​ത്തോ​ടെ ആ​ഘോ​ഷി​ക്കാ​നും ഇ​രു ടീ​മും ശ്ര​മി​ക്കു​ക. ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്റ്റ​ണി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top