ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 July 2020
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ റെക്കോഡ് വർധന. ഇന്നു രാവിലെ എട്ടിന് പുതുക്കിയ അവസാന 24 മണിക്കൂറിലെ കണക്കിൽ 24,879 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം വൈറസ്ബാധിതർ 7,67,296 ആയി. 487 പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണം 21,129 ആയിട്ടുണ്ട്.
ഇതുവരെ 4,76,377 പേർ രോഗമുക്തരായി. 2,69,700ലേറെ പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. റിക്കവറി നിരക്ക് 62.08 ശതമാനമാണ്. അവസാനം റിപ്പോർട്ട് ചെയ്ത 487 കൊവിഡ് മരണങ്ങളിൽ 198ഉം മഹാരാഷ്ട്രയിലാണ്. തമിഴ്നാട്ടിൽ 64. കർണാടകയിൽ 54 പേരും ഡൽഹിയിൽ 48 പേരും പശ്ചിമ ബംഗാളിൽ 23 പേരും മരിച്ചു. യുപിയിൽ 18, ഗുജറാത്തിൽ 16, ആന്ധ്രയിൽ 12, തെലങ്കാനയിൽ 11, രാജസ്ഥാനിൽ 10, മധ്യപ്രദേശിൽ ഏഴ് എന്നിങ്ങനെയാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങൾ.
മഹാരാഷ്ട്രയിൽ 6,603 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 2,23,724 ആയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 9,448 ആയി ഉയർന്നു. പുതിയ കേസുകളിൽ 1347ഉം മുംബൈയിലാണ്; 1049 പൂനെയിൽ. മുംബൈ നഗരത്തിലെ കൊവിഡ്ബാധിതർ 87,586 ആയിട്ടുണ്ട്. നഗരത്തിലെ മൊത്തം കൊവിഡ് മരണം അയ്യായിരം കടന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് മുംബൈയിൽ 5061 പേരാണ് ഇതുവരെ മരിച്ചത്.
3,756 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 1,22,350 പേരാണ് മൊത്തം രോഗബാധിതർ. ചെന്നൈയിൽ മാത്രം 72,500 പേരുണ്ട്. സംസ്ഥാനത്തെ മരണസംഖ്യ 1,700ൽ എത്തി. 2,033 പേർക്കാണു ഡൽഹിയിൽ പുതുതായി രോഗം കണ്ടെത്തിയത്. മൊത്തം രോഗികൾ 1,04,864. സംസ്ഥാനത്ത് 3,213 പേർ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്.