13
August 2020 - 10:30 pm IST

Download Our Mobile App

Kerala

gold-smuggling-case-kerala-police-updates

സ്വർണക്കടത്ത്: സരിത്തിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Published:09 July 2020

ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഇന്ന് ഹാജരാക്കും. സരിത്ത് നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്‍ററിലാണുള്ളത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ റിമാന്‍റിലായ യുഎഇ മുൻ പിആർഒ പ്രതി പി.എസ് സരിത്തിനെ കസ്റ്റംസ് ഇന്നു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തേക്കും. ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഇന്ന് ഹാജരാക്കും. സരിത്ത് നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്‍ററിലാണുള്ളത്. ഏഴു ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേത്തുടർന്ന് സരിത്തിനെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിംഗ് വഴിയാണ് ഹർജി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ രാജേഷ് കുമാർ വഴിയാണ് സ്വപ്നയുടെ ജാമ്യപേക്ഷ. ഇത് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രാത്രി വൈകി സമർപ്പിച്ചതിനാൽ  ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനാ പട്ടികയിൽ പെടുത്തിയിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top