10
August 2020 - 10:37 am IST

Download Our Mobile App

Flash News
Archives

Football

Albino Gomes, Kerala Blasters, Football

ആൽബിനോ ഗോമസ് ബ്ലാസ്റ്റേഴ്സിൽ

Published:09 July 2020

ആ ​സീ​സ​ണി​ൽ 8 ക്ലീ​ൻ ഷീ​റ്റു​ക​ളാ​ണ് ആ​ൽ​ബി​നോ നേ​ടി​യ​ത്. ഇ​തേ​വ​ർ​ഷം ഐ​സ്വാ​ൾ എ​ഫ്‌​സി കി​രീ​ടം ഉ​യ​ർ​ത്തി​യ​തി​ൽ അ​ൽ​ബി​നോ​യു​ടെ പ്ര​ക​ട​നം ഏ​റെ നി​ർ​ണാ​യ​ക​മാ​യി. 2016 -ൽ ​എ​എ​ഫ്സി അ​ണ്ട​ർ 23 യോ​ഗ്യ​താ റൗ​ണ്ടി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ അ​ണ്ട​ർ 23 ടീ​മം​ഗം കൂ​ടി​യാ​യി​രു​ന്നു ആ​ൽ​ബി​നോ.

കൊച്ചി: പു​തി​യ സീ​സ​ണി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തു​ട​രു​ന്നു. ഗോ​വ​യി​ൽ നി​ന്നു​ള്ള യു​വ ഗോ​ൾ​കീ​പ്പ​ർ ആ​ൽ​ബി​നോ ഗോ​മ​സി​നെ​യും ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം പാ​ള​യ​ത്തി​ൽ കൊ​ണ്ടു​വ​ന്നു. 26 കാ​ര​നാ​യ ആ​ൽ​ബി​നോ ഒ​ഡീ​ഷ എ​ഫ്‌​സി​യി​ൽ നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​ത്. മു​ൻ​പ് സാ​ൽ​ഗോ​ക്ക​ർ താ​ര​മാ​യി​രു​ന്നു ആ​ൽ​ബി​നോ. 2015 -ൽ ​മും​ബൈ സി​റ്റി എ​ഫ്‌​സി​യി​ലൂ​ടെ​യാ​ണ് ആ​ൽ​ബി​നോ ഗോ​മ​സ് ഐ‌​എ​സ്‌​എ​ല്ലി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തു​ട​ർ​ന്ന് 2016-17 ഐ-​ലീ​ഗ് സീ​സ​ണി​ൽ വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ൽ താ​രം ഐ​സ്വാ​ൾ എ​ഫ്‌​സി​യി​ൽ ചേ​ർ​ന്നു. ആ ​സീ​സ​ണി​ൽ 8 ക്ലീ​ൻ ഷീ​റ്റു​ക​ളാ​ണ് ആ​ൽ​ബി​നോ നേ​ടി​യ​ത്. ഇ​തേ​വ​ർ​ഷം ഐ​സ്വാ​ൾ എ​ഫ്‌​സി കി​രീ​ടം ഉ​യ​ർ​ത്തി​യ​തി​ൽ അ​ൽ​ബി​നോ​യു​ടെ പ്ര​ക​ട​നം ഏ​റെ നി​ർ​ണാ​യ​ക​മാ​യി. 2016 -ൽ ​എ​എ​ഫ്സി അ​ണ്ട​ർ 23 യോ​ഗ്യ​താ റൗ​ണ്ടി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ അ​ണ്ട​ർ 23 ടീ​മം​ഗം കൂ​ടി​യാ​യി​രു​ന്നു ആ​ൽ​ബി​നോ. 'വ​രാ​നി​രി​ക്കു​ന്ന ഐ‌​എ​സ്‌​എ​ൽ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ ചേ​രു​ന്ന​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. 

ഒ​പ്പം ഏ​റ്റ​വും ആ​വേ​ശ​ഭ​രി​ത​മാ​യ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. വ്യ​ക്ത​മാ​യ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ക്ല​ബ്ബാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്. ശ​രി​യാ​യ സ്ഥ​ല​ത്താ​ണ് എ​ത്തി​പ്പെ​ട്ട​തെ​ന്നെ​നി​ക്കു​റ​പ്പു​ണ്ട്. എ​ന്‍റെ ടീ​മം​ഗ​ങ്ങ​ളോ​ടൊ​പ്പം ചേ​രാ​നും സീ​സ​ണി​നാ​യി ത​യ്യാ​റെ​ടു​പ്പ് ആ​രം​ഭി​ക്കാ​നും ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ', ആ​ൽ​ബി​നോ അ​റി​യി​ച്ചു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​റൊ​പ്പി​ട്ട​തി​ൽ ആ​ൽ​ബി​നോ​യെ അ​ഭി​ന​ന്ദി​ച്ച് സ്പോ​ർ​ട്ടിം​ഗ് ഡ​യ​റ​ക്ട​ർ ക​രോ​ലി​സ് സ്കി​ൻ​കി​സും രം​ഗ​ത്തെ​ത്തി. 'ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ളി​ൽ ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. ആ​ദ്യ​ദി​നം മു​ത​ൽ ത​ന്‍റെ പ​ര​മാ​വ​ധി ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട്, വ​ർ​ദ്ധി​ത ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ടീ​മി​ന്‍റെ ഭാ​ഗ​മാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യ​ട്ടെ.

ആ​ൽ​ബി​നോ ഗോ​മ​സി​ന് മി​ക​ച്ച വ​ർ​ഷ​ങ്ങ​ൾ ആ​ശം​സി​ക്കു​ന്നു', സ്കി​ൻ​കി​സ് പ​റ​ഞ്ഞു. പു​തി​യ സീ​സ​ണി​ൽ ബെം​ഗ​ളൂ​രു​വി​ന്‍റെ പ്ര​തി​രോ​ധ താ​രം നി​ഷു കു​മാ​റി​നെ​യും ബ്ലാ​സ്റ്റേ​ഴ്സ് പാ​ള​യ​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ക്ല​ബ് വി​ട്ട് സ​ന്ദേ​ശ് ജിം​ഗാ​ന് പ​ക​ര​ക്കാ​ര​നാ​ണ് നി​ഷു. നാ​ലു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​രാ​റി​ൽ നി​ഷു​വാ​യി ക്ല​ബ് ഒ​പ്പി​ട്ടു. ഏ​ക​ദേ​ശം 5 കോ​ടി രൂ​പ​യാ​ണ് നി​ഷു കു​മാ​റി​നാ​യി ബ്ലാ​സ്റ്റേ​ഴ്സ് മു​ട​ക്കി​യ​ത്. ഐ​എ​സ്എ​ൽ ച​രി​ത്ര​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ നി​ര താ​ര​ത്തി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. 

നി​ഷു​വി​നെ നി​ല​നി​ര്‍ത്താ​ന്‍ ബം​ഗ​ളൂ​രു പ​ര​മാ​വ​തി ശ്ര​മി​ച്ചെ​ങ്കി​ലും മി​ക​ച്ച ഓ​ഫ​ര്‍ ല​ഭി​ച്ച​തോ​ടെ കൂ​ടു​മാ​റ്റ​ത്തി​ന് ബം​ഗ​ളൂ​രു സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ടീ​മി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ന​ട​ത്തു​ന്നു​ണ്ട്. വ​ലി​യ തു​ക​യ്ക്ക് ടീ​മി​ലെ​ത്തി​ച്ച താ​ര​ങ്ങ​ളെ പ​റ​ഞ്ഞ​യ​ച്ച് പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ യു​വ​താ​ര​ങ്ങ​ളെ എ​ത്തി​ക്കു​ക​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ പു​തി​യ ശ്ര​മം. അ​ടു​ത്ത സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി അ​ബ്ദു​ല്‍ ഹ​ക്കു​വു​മാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സു​മാ​യി ക​രാ​ര്‍ പു​തു​ക്കി​യി​ട്ടു​ണ്ട്. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ന്ത്യ​ന്‍ ആ​രോ​സി​ല്‍നി​ന്ന് ഗി​വ്‌​സ​ന്‍ സിം​ഗ്, അ​ല്‍ബി​നോ ഗോ​മ​സ്, പ്ര​ഭ്‌​സു​ഖ​ന്‍ ഗി​ല്‍ എ​ന്നി​വ​രെ ബ്ലാ​സ്റ്റേ​ഴ്‌​സ് ടീ​മി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. മു​ൻ മോ​ഹ​ൻ ബ​ഗാ​ൻ പ​രി​ശീ​ല​ക​ൻ കി​ബു വി​കു​ന​യാ​ണ് ഇ​ക്കു​റി ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top