10
August 2020 - 11:00 am IST

Download Our Mobile App

Cricket

England Cricket, Cricket News, Covid 19

ഇം​ഗ്ല​ണ്ട് ബാ​റ്റെ​ടു​ത്തു

Published:09 July 2020

ബൗ​ള​ര്‍മാ​രെ അ​നു​കൂ​ലി​ക്കു​ന്ന മൈ​താ​ന​മാ​ണ് സ​താം​പ്റ്റ​ണി​ലേ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ പാ​ലി​ക്കും.​പ​ന്തി​ല്‍ തു​പ്പ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍ക്ക് അ​നു​മ​തി​യി​ല്ല.​കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നും വി​ല​ക്കു​ണ്ട്.​താ​ര​ങ്ങ​ളി​ലാ​ര്‍ക്കെ​ങ്കി​ലും കോ​വി​ഡ് ല​ക്ഷ​ണം തോ​ന്നി​യാ​ല്‍ പ​ക​ര​ക്കാ​ര​നെ ഇ​റ​ക്കാ​നും സാ​ധി​ക്കും

സ​താം​പ്റ്റ​ണ്‍:​ കൊവി​ഡി​ന്‍റെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​മാ​യ ഇം​ഗ്ല​ണ്ട്-​വെ​സ്റ്റ് ഇ​ന്‍ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്തു.​ജോ റൂ​ട്ടി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ബെ​ന്‍ സ്‌​റ്റോ​ക്‌​സാ​ണ് ഇം​ഗ്ല​ണ്ടി​നെ ന​യി​ക്കു​ന്ന​ത്.​ ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന​ലെ 3.30ന് ​മ​ത്സ​രം തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍ന്ന് മ​ത്സ​ര സ​മ​യം നീ​ളു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട് കി​ട്ടു​മ്പോ​ൾ ഇം​ഗ്ല​ണ്ട് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 35 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ബൗ​ള​ര്‍മാ​രെ അ​നു​കൂ​ലി​ക്കു​ന്ന മൈ​താ​ന​മാ​ണ് സ​താം​പ്റ്റ​ണി​ലേ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ പാ​ലി​ക്കും.​പ​ന്തി​ല്‍ തു​പ്പ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍ക്ക് അ​നു​മ​തി​യി​ല്ല.​കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നും വി​ല​ക്കു​ണ്ട്.​താ​ര​ങ്ങ​ളി​ലാ​ര്‍ക്കെ​ങ്കി​ലും കോ​വി​ഡ് ല​ക്ഷ​ണം തോ​ന്നി​യാ​ല്‍ പ​ക​ര​ക്കാ​ര​നെ ഇ​റ​ക്കാ​നും സാ​ധി​ക്കും. 

കൊവി​ഡി​നെ ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​രം എ​ന്ന നി​ല​യ്ക്കാ​ണ് മ​ത്സ​രം ശ്ര​ദ്ധ നേ​ടു​ന്ന​ത്. പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി നേ​ര​ത്തെ ത​ന്നെ ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് ടീം ​കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണി​ക​ള്‍ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​തെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ക​ര്‍ശ​ന​മാ​യും കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ലു​ടെ​നീ​ളം പാ​ലി​ക്ക​പ്പെ​ടും. ഈ ​പ​ര​മ്പ​ര വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ചാ​ല്‍ തൊ​ട്ടു​പി​ന്നാ​ലെ പാ​കി​സ്താ​നെ​തി​രെ​യും ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര ക​ളി​ക്കും. ഈ ​പ​ര​മ്പ​ര​യെ വി​ല​യി​രു​ത്തി​യാ​വും മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ ന​ട​ക്കു​ക. ജൂ​ലൈ അ​വ​സാ​ന വാ​രം ഐ​സി​സി​യു​ടെ യോ​ഗം ചേ​രാ​നു​ണ്ട്. ഇ​തി​ലാ​വും ടി20 ​ലോ​ക​ക​പ്പി​ന്‍റെ​യ​ട​ക്കം തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. 

 ഈ ​ടെ​സ്റ്റ് പ​ര​മ്പ​ര വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ ലോ​ക​ക​പ്പ​ട​ക്കം ന​ട​ത്താ​ന്‍ ഐ​സി​സി​ക്ക് ആ​ത്മ​വി​ശ്വാ​സ​മാ​കും. താ​ര​ങ്ങ​ള്‍ക്ക് ക​ര്‍ശ​ന നി​ര്‍ദേ​ശം കോ​വി​ഡ് പ​ശ്ചാ​ല​ത്ത​ല​ത്തി​ല്‍ ക​ര്‍ശ​ന നി​ര്‍ദേ​ശ​മാ​ണ് താ​ര​ങ്ങ​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.​ബൗ​ള​ര്‍മാ​ര്‍ ഉ​മി​നീ​ര് പ​ന്തി​ല്‍ പു​ര​ട്ടാ​ന്‍ പാ​ടി​ല്ല. പ്ര​ധാ​ന​മാ​യും പേ​സ് ബൗ​ള​ര്‍മാ​രെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ക. കൂ​ടു​ത​ല്‍ സ്വി​ങ് ല​ഭി​ക്കാ​നും പ​ന്തി​ന്‍റെ ഷൈ​നി​ങ് കൂ​ട്ടി ഗ്രി​പ്പ് ല​ഭി​ക്കാ​നും ബൗ​ള​ര്‍മാ​ര്‍ തു​പ്പ​ല്‍ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ കൊ​റോ​ണ കൂ​ടു​ത​ലാ​യും ശ്ര​വ​ത്തി​ലൂ​ടെ പ​ക​രു​ന്ന​തി​നാ​ല്‍ തു​പ്പ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള വി​ക്ക​റ്റ് ആ​ഘോ​ഷം പാ​ടി​ല്ല. അ​നാ​വ​ശ്യ​മാ​യി ഒ​ത്തു​ചേ​രാ​നു​ള്ള അ​വ​സ​രം പ​ര​മാ​വ​തി കു​റ​യ്ക്കാ​നും ഹ​സ്ത ദാ​നം ന​ല്‍കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. 

 കൂ​ടാ​തെ മ​ത്സ​ര​ത്തി​നി​ടെ ആ​ര്‍ക്കെ​ങ്കി​ലും കോ​വി​ഡ് ല​ക്ഷ​ണം തോ​ന്നി​യാ​ല്‍ പ​ക​ര​ക്കാ​ര​നെ ഇ​റ​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. ടീം ​ലൈ​ന​പ്പ് ഇം​ഗ്ല​ണ്ട് ടീം:​റോ​റി ബേ​ണ്‍സ്,ഡോം ​സി​ബ്ലി,ജോ ​ഡെ​ന്‍ലി,സാ​ക്ക് ക്രൗ​ലി,ബെ​ന്‍ സ്‌​റ്റോ​ക്‌​സ് (ക്യാ​പ്റ്റ​ന്‍),ഒ​ലി പോ​പ്പ്,ജോ​സ് ബ​ട്‌​ല​ര്‍,ഡോം ​ബെ​സ്,ജോ​ഫ്ര ആ​ര്‍ച്ച​ര്‍,മാ​ര്‍ക്ക് വു​ഡ്,ജെ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ്‍. വെ​സ്റ്റ് ഇ​ന്‍ഡീ​സ് ടീം:​ജോ​ണ്‍ ചാം​പ് ബെ​ല്‍,ക്ര​യ്ഗ് ബ്രാ​ത്ത്‌​വെ​യ്റ്റ്,ഷം​റാ ബ്രൂ​ക്‌​സ്,ഷാ​യ് ഹോ​പ്പ്,റോ​സ്റ്റ​ണ്‍ ചേ​സ്,ജെ​ര്‍മെ​യ്ന്‍ ബ്ലാ​ക്ക്‌​വു​ഡ്,ഷെ​യ്ന്‍ ഡൗ​റി​ച്ച്,ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ (ക്യാ​പ്റ്റ​ന്‍,അ​ല്‍സാ​രി ജോ​സ​ഫ്,കീ​മാ​ര്‍ റോ​ച്ച്,ഷ​നോ​ന്‍ ഗ​ബ്രി​യേ​ല്‍. പി​ച്ചി​ന്‍റെ സ്വാ​ഭാ​വം കു​റ​ച്ചു​നാ​ളു​ക​ളാ​യി മ​ത്സ​രം ന​ട​ക്കാ​ത്ത​തി​നാ​ല്‍ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ക്ക് കൂ​ടു​ത​ല്‍ ക​ടു​പ്പ​മാ​കും. ബൗ​ളി​ങ്ങി​നെ കൂ​ടു​ത​ല്‍ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് പി​ച്ചി​നു​ള്ള​ത്. 20111ല്‍ ​ആ​രം​ഭി​ച്ച ഈ ​മൈ​താ​ന​ത്ത് ഇ​തു​വ​രെ അ​ഞ്ച് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നേ​ര​ത്തെ ഇ​തേ മൈ​താ​ന​ത്ത് വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇം​ഗ്ല​ണ്ടി​നെ​തി​രേ പ​ര​മ്പ​ര ക​ളി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന റെ​ക്കോ​ഡു​ക​ള്‍ 2000 ടെ​സ്റ്റ് റ​ണ്‍സി​ലെ​ത്താ​ന്‍ വി​ന്‍ഡീ​സ് ക്യാ​പ്റ്റ​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​റി​ന് വേ​ണ്ട​ത് 102 റ​ണ്‍സ്‌​കൂ​ടി. 

ഇ​തി​നോ​ട​കം 100 ടെ​സ്റ്റ് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കാ​ന്‍ ഹോ​ള്‍ഡ​റി​നാ​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ബാ​റ്റു​കൊ​ണ്ട് തി​ള​ങ്ങാ​നും ഹോ​ള്‍ഡ​റി​നാ​വും. റൂ​ട്ടി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ സ്‌​റ്റോ​ക്‌​സാ​ണ് ഇം​ഗ്ല​ണ്ടി​നെ ന​യി​ക്കു​ന്ന​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ നാ​യ​ക​നാ​വു​ന്ന 81ാമ​ത്തെ താ​ര​മാ​ണ് സ്‌​റ്റോ​ക്‌​സ്. ഇ​തു​വ​രെ 158 ടെ​സ്റ്റാ​ണ് ഇം​ഗ്ല​ണ്ട് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ക​ളി​ച്ച​ത്. ഇ​ന്ന് ജ​യി​ച്ചാ​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ഇം​ഗ്ല​ണ്ടി​ന്‍റെ 50ാം ടെ​സ്റ്റ് ജ​യം.


വാർത്തകൾ

Sign up for Newsletter



top