09
August 2020 - 7:21 pm IST

Download Our Mobile App

Mollywood

Malayalam Film Industry, Movie News, Film Poster, Movie Poster

സി​നി​മ​യി​ല്ല ; പോ​സ്റ്റ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ മു​ഴു​പ്പ​ട്ടി​ണി​യി​ല്‍

Published:09 July 2020

# പി.​ജി.​എ​സ്. സൂ​ര​ജ്

രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ചു പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ക​യും രാ​വി​ലെ ഉ​റ​ങ്ങു​ക​യും വൈ​കു​ന്നേ​ര​മാ​കു​മ്പോ​ള്‍ വീ​ണ്ടും പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍. കൊ​റോ​ണ എ​ന്ന​വ​സാ​നി​ക്കും എ​ന്ന​റി​യാ​തെ ത​ങ്ങ​ള്‍ ഒ​ട്ടി​ച്ച നി​റം മ​ങ്ങി​യ പോ​സ്റ്റ​റു​ക​ള്‍ക്ക് മു​ന്നി​ല്‍ അ​ന്ന​ത്തി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഈ ​തൊ​ഴി​ലാ​ളി​ക​ള്‍

കൊ​റോ​ണ ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് സി​നി​മാ വ്യ​വ​സാ​യം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന അ​ന്‍പ​തി​നാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ മു​ഴു പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. അ​തി​ല്‍ ഏ​റ്റ​വും താ​ഴേ​ത്ത​ട്ടി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ് പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍. നൂ​റു ദി​വ​സം മു​ന്‍പേ ന​ഗ​ര- ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ ചു​വ​രു​ക​ളി​ല്‍ ഒ​ട്ടി​ച്ച പോ​സ്റ്റ​റു​ക​ള്‍ എ​ല്ലാം ത​ന്നെ നി​റം മ​ങ്ങി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു,​ അ​വ​രു​ടെ ജീ​വി​തം പോ​ലെ. 

മ​റ്റൊ​രു ജോ​ലി​ക്കും പോ​കാ​തെ വ​ര്‍ഷ​ങ്ങ​ളാ​യി പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചു​മാ​ത്രം ജീ​വി​ക്കു​ന്ന നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. സി​നി​മ​യു​ടെ വ​ര​വ​റി​യി​ച്ചു കൊ​ണ്ട് ജ​ന​ങ്ങ​ളെ ആ​ക​ര്‍ഷി​ക്കു​ന്ന വ​ര്‍ണ​ശ​ബ​ള​മാ​യ പോ​സ്റ്റ​റു​ക​ള്‍ സി​നി​മ​യു​ടെ വി​ജ​യ​ത്തി​ല്‍ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. ഒ​രു വ​ര്‍ഷം 900 കോ​ടി മു​ത​ല്‍മു​ട​ക്കു​ള്ള മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തി​ല്‍ ഇ​വ​രെ ഒ​ന്നു തി​രി​ഞ്ഞു നോ​ക്കാ​ന്‍ പോ​ലും ആ​രു​മി​ല്ല. ഒ​രു സി​നി​മാ സ​ഘ​ട​ന​യി​ലും അം​ഗ​ങ്ങ​ള​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​വ​രു​ടെ കാ​ര്യം ആ​രും ച​ര്‍ച്ച ചെ​യ്യാ​റു​മി​ല്ല.

ഏ​ക​ദേ​ശം അ​ന്‍പ​ത് വ​ർ​ഷ​മാ​യി ഈ ​തൊ​ഴി​ലെ​ടു​ത്തു മാ​ത്രം ജീ​വി​ക്കു​ന്ന കു​ടും​ബ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നാ​യ സു​രേ​ഷ് കു​മാ​റി​ന്‍റേ​ത്. സു​രേ​ഷ് കു​മാ​റി​ന്‍റെ അ​ച്ഛ​ന്‍ മ​ണി​യ​ന്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചു​കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം പോ​റ്റി​യി​രു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ് മ​ണി​യ​ൻ മ​ര​ണ​മ​ട​ഞ്ഞ​ത്. അ​തോ​ടെ സു​രേ​ഷ് കു​മാ​റി​ന് ഈ ​തൊ​ഴി​ല്‍ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​മൂ​ന്നു പേ​രാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റെ കീ​ഴി​ല്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചി​രു​ന്ന​ത്. 

"രാ​ത്രി​യി​ല്‍ ഉ​റ​ക്ക​മി​ല്ലാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പോ​സ്റ്റ​റു​ക​ള്‍ ഒ​ട്ടി​ക്കു​ന്ന​ത്. മ​ര​ച്ചീ​നി മാ​വ് കൊ​ണ്ടു​ള്ള പ​ശ​യു​മാ​യാ​ണ് സൈ​ക്കി​ളി​ലും ഓ​ട്ടോ​ക​ളി​ലു​മാ​യി പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കാ​ന്‍ പോ​കു​ന്ന​ത്. ഇ​ന്ന് എ​ല്ലാ​വ​രും മു​ഴു​പ്പ​ട്ടി​ണി​യി​ലാ​ണെ​ന്ന് പ​റ​യാം. ഒ​ന്ന് അ​ന്വേ​ഷി​ക്കാ​ന്‍പോ​ലും ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ" സു​രേ​ഷ് കു​മാ​ര്‍ പ​റ​യു​ന്നു.  വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് പോ​സ്റ്റ​റു​ക​ള്‍ കൈ​പ്പ​റ്റു​ന്ന​തു മു​ത​ല്‍ തു​ട​ങ്ങു​ന്നു ഇ​വ​രു​ടെ ജോ​ലി. ചെ​റു​തും വ​ലു​തു​മാ​യ നൂ​റോ​ളം വി​ത​ര​ണ ക​മ്പ​നി​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലു​ള്ള​ത്. ഈ ​പോ​സ്റ്റ​റു​ക​ളെ​ല്ലാം വാ​ങ്ങി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ കൊ​ണ്ടു​പോ​യി പ്ര​ത്യേ​ക സീ​ല്‍ ചെ​യ്യ​ണം. ഒ​രു പോ​സ്റ്റ​റി​ന് ര​ണ്ടു രൂ​പ അ​ന്‍പ​ത് പൈ​സ​യാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ അ​ട​യ്ക്കേ​ണ്ട നി​കു​തി. 

ഒ​രു ഷീ​റ്റ് പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന​തി​ന് നാ​ല് രൂ​പ​യാ​ണ് കൂ​ലി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഈ ​നാ​ലു രൂ​പ​യി​ല്‍ അ​ന്‍പ​ത് പൈ​സ​യാ​ണ് സു​രേ​ഷ് കു​മാ​റി​നെ​പ്പോ​ലെ​യു​ള്ള ഏ​ജ​ന്‍റു​മാ​ര്‍ക്ക് ല​ഭി​ക്കു​ന്ന​ത്. ബാ​ക്കി ജോ​ലി​ക്കാ​ര്‍ക്കും. ഈ ​നാ​ല് രൂ​പ​യി​ല്‍ നി​ന്നു വ​ണ്ടി വാ​ട​ക​യ്ക്കും പെ​ട്രോ​ളി​നും മ​രി​ച്ചീ​നി പ​ശ​യ്ക്കും കാ​ശ് മാ​റ്റി​വ​യ്ക്ക​ണം. സി​നി​മ​യു​ടെ പേ​രും അ​ഭി​നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് വ​രു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ള്‍ ചേ​ർ​ത്തൊ​ട്ടി​ക്കു​ന്ന​താ​ണ് ഒ​രു പോ​സ്റ്റ​ര്‍. 6 ഷീ​റ്റു​ക​ള്‍ ചേ​ര്‍ന്ന് ഒ​രു പോ​സ​റ്റ​ര്‍ ആ​കു​ന്നു. ഒ​രു ഷീ​റ്റി​ന് നാ​ല് രൂ​പ വ​ച്ച് 24 രൂ​പ​യാ​ണ് ഒ​രു പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. 

ഒ​രു മാ​സം ഒ​രു തൊ​ഴി​ലാ​ളി​ക്ക് ശ​രാ​ശ​രി 25,​000 രൂ​പ വ​രെ​യാ​ണ് വ​രു​മാ​നം. എ​ല്ലാ ചെ​ല​വും ക​ഴി​ഞ്ഞ് കി​ട്ടു​ന്ന​ത് പ​തി​നാ​യി​രം രൂ​പ. എ​ന്നാ​ല്‍ ഓ​ണം , ക്രി​സ്മ​സ്, വി​ഷു തു​ട​ങ്ങി​യ ഫെ​സ്റ്റി​വ​ല്‍ കാ​ല​ത്ത് അ​ന്‍പ​തി​നാ​യി​രം വ​രെ വ​രു​മാ​നം ല​ഭി​ക്കും.  സി​നി​മ ഹി​റ്റാ​യാ​ലും വ​രു​മാ​നം കൂ​ടും. 15 ദി​വ​സ​വും 25 ദി​വ​സ​വും 50 ദി​വ​സ​വും എ​ല്ലാം പോ​സ്റ്റ​റു​ക​ള്‍ ഉ​ണ്ടാ​കും. ന​ല്ലൊ​രു ക​മ്പ​നി​യു​ടെ സി​നി​മ ഹി​റ്റാ​യ​ല്‍ ത​ന്നെ 25,​000 രൂ​പ​യോ​ളം ഒ​രു തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ക്കും. ത​ണ്ണീ​ര്‍ മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍, ഉ​യ​രെ, ലൂ​സി​ഫ​ര്‍, അ​യ്യ​പ്പ​നും കോ​ശി​യും തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സ​മീ​പ കാ​ല​ത്ത് മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ച​തെ​ന്ന് സു​രേ​ഷ് കു​മാ​ര്‍. 

മ​ഴ​ക്കാ​ല​ത്താ​ണ് ഇ​വ​ര്‍ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. ന​ന​വു​ള്ള​തു​കൊ​ണ്ടു ത​ന്നെ ചു​വ​രു​ക​ളി​ല്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കാ​ന്‍ ക​ഴി​യാ​റി​ല്ല. സി​നി​മ തീ​യേ​റ്റ​റു​ക​ളി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ട് നൂ​റു ദി​വ​സം ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ സി​നി​മ സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നോ സ​ർ​ക്കാ​രി​ല്‍ നി​ന്നോ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ല. മോ​ഹ​ന്‍ലാ​ല്‍ സാ​റി​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ പ​ല​വ്യ​ഞ്ജ​ന കി​റ്റ് ല​ഭി​ച്ചി​രു​ന്നു. പ​ച്ച​ക്ക​റി​ക​ളു​ടെ ഒ​രു കി​റ്റ് മ​മ്മൂ​ട്ടി ഫാ​ന്‍സ് അ​സോ​സി​യേ​ഷ​നും ന​ൽ​കി. അ​താ​ണ് ആ​കെ ല​ഭി​ച്ച​ത്- സു​രേ​ഷ് കു​മാ​ര്‍ പ​റ​യു​ന്നു. സു​രേ​ഷ് കു​മാ​റി​നു കീ​ഴി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ​ന്ത്ര​ണ്ടു പേ​രും നാ​ല്‍പ്പ​തു വ​ര്‍ഷ​മാ​യി ഈ ​ജോ​ലി മാ​ത്രം ചെ​യ്യു​ന്ന​വ​രാ​ണ്.

രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ചു പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ക​യും രാ​വി​ലെ ഉ​റ​ങ്ങു​ക​യും വൈ​കു​ന്നേ​ര​മാ​കു​മ്പോ​ള്‍ വീ​ണ്ടും പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍. കൊ​റോ​ണ എ​ന്ന​വ​സാ​നി​ക്കും എ​ന്ന​റി​യാ​തെ ത​ങ്ങ​ള്‍ ഒ​ട്ടി​ച്ച നി​റം മ​ങ്ങി​യ പോ​സ്റ്റ​റു​ക​ള്‍ക്ക് മു​ന്നി​ല്‍ അ​ന്ന​ത്തി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഈ ​തൊ​ഴി​ലാ​ളി​ക​ള്‍. 


വാർത്തകൾ

Sign up for Newsletter



top