ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 July 2020
പയ്യന്നൂര്‍: പരിയാരം പൊലീസിന്റെ പിടിയിലായ അന്താരാഷ്ട്ര കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാസംഘത്തില്പെട്ട കൂടുതല്‍ പ്രതികള്‍ വലയിലായതായി സൂചന. ഇതരസംസ്ഥാനക്കാര്‍ അടക്കമുള്ളവരാണ് പൊലീസ് വലയിലായിരിക്കുന്നത്. ഈ റാക്കറ്റില്‍പെട്ട മുഴുവന്‍ പേരെയും പിടികൂടുന്നതിനായി കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകളിലടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാഫിയാസംഘത്തില്പ്പെട്ട ഉത്തരേന്ത്യക്കാരെ പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘത്തില്‍പ്പെട്ട കാഞ്ഞങ്ങാട് സ്വദേശി പി.കെ അമീറിനെ (33) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമീറിനെ പയ്യന്നൂര്‍ മജിസ്ട്രേട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ റിമാന്റ് ചെയ്തു. ഇതരസംസ്ഥാനക്കാരെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ അമീറിനെ കൂടാതെ കണ്ണൂര്‍ കോരന് പീടികയിലെ ദിവാജ്, ഇരിങ്ങലിലെ നിസാമുദ്ദീന്‍, പടന്നക്കാട്ടെ സമീര്‍ എന്നിവരും പ്രതികളാണ്. ഉത്തരേന്ത്യന്‍ സ്വദേശികളായ അഞ്ചുപേരും പൊലീസ് കസ്റ്റഡിയിലാണ്.